മാരുതി സുസുകി വിപുലമായ ടൂര്‍ ശ്രേണിയുമായി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നു

Posted on: March 18, 2020

കൊച്ചി : മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് അതിന്റെ കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് പോര്‍ട്ട്ഫോളിയോയുടെ വിപൂലീകരണം ഇന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ കൊമേഴ്സ്യല്‍ നെറ്റ് വര്‍ക്ക് ഇപ്പോള്‍ ടൂര്‍ H1 (ഹാച്ച്ബാക്ക്), ടൂര്‍ H2 (ഹാച്ച്ബാക്ക്), ടൂര്‍ S (സെഡാന്‍), ടൂര്‍ V (വാന്‍), ടൂര്‍ M (എം.പി.വി.) എന്നിങ്ങനെയുള്ള വാഹനങ്ങളുടെ വിപുലമായ ടൂര്‍ ശ്രണിയും ഇപ്പോള്‍ വില്ക്കുന്നു. മാരുതി സുസുകി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് ഇതിനോടകം തന്നെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ കാരിയും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്പനയുള്ള വാനായ ഈകോയും റീട്ടെയ്ല്‍ ചെയ്യുന്നുണ്ട്.

മാരുതി സുസുകി 2016 സെപ്തംബറില്‍ കൊമേഴ്സ്യല്‍ സെഗ്മെന്റിലേക്ക് കാലെടുത്തുവച്ചത് സൂപ്പര്‍ കാരിയോടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 240% വളര്‍ച്ച ഉള്ളതിനാല്‍, ടൂര്‍ ശ്രേണി ഉള്‍പ്പെടുത്തുന്നത് മാരുതി സുസുകി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ്.
ശ്രീ ശശാങ്ക് ശ്രീവാസ്ത, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്), മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് പറഞ്ഞു, ‘മാരുതി സുസുകിയുടെ കൊമേഴ്സ്യല്‍ ചാനല്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്കാണ്. കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് ഉപഭോക്താക്കളുടെ ഭൂരിപക്ഷവും, ഉത്കര്‍ഷേച്ഛ നിറഞ്ഞവരും, അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ളവരും, അംഗീകാരം ആഗ്രഹിക്കുന്നവരുമായ ഓണര്‍-കം-ഡ്രൈവര്‍മാരാണ്.

അവരുടെ പ്രാഥമികമായ ആവശ്യം സ്ഥിരമായ ഒരു വരുമാനം ലഭിക്കുക എന്നതാണ്. ഈ വാഹനങ്ങളാണ് അവരുടെ ജീവനോപാധിയ്ക്കുള്ള ഒരു സ്രോതസ്സായി വര്‍ത്തിക്കുന്നത്. അതുപോലെതന്നെ, വാഹനവ്യൂഹത്തിന്റെ ഉടമകള്‍, വര്‍ദ്ധിച്ച ഉല്പാദനക്ഷമതയും, മെച്ചപ്പെട്ട സമ്പാദ്യങ്ങളും, അവരുടെ ബിസിനസ്സിന്റെ വിപുലീകരണവും പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ആന്തരിക ഗവേഷം സൂചിപ്പിക്കുന്നത് ഗുഡ്സ് കാര്യറുകളുടെയും അതുപോലെതന്നെ പാസഞ്ചര്‍ കാര്യറുകളുടെ ഉടമകള്‍ക്കും സമാനമായ ബിസിനസ്സ് ആവശ്യകതകളാണുള്ളത് എന്നാണ്. ഇത് ഒരു അവസരമായി തിരിച്ചറിഞ്ഞുകൊണ്ടാണ്ട്, ഞങ്ങളുടെ കൊമേഴ്സ്യല്‍ ഓഫറിംഗുകള്‍ ഒരു കൂരയ്ക്കു കീഴില്‍ ഏകോപിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.’

അദ്ദേഹം കൂട്ടിച്ചേര്‍ത്തു, വിപുലമാകുന്ന കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് ഉപഭോക്തൃ സംതൃപ്തിയി•േലുള്ള ഞങ്ങളുടെ ഊന്നലിന്റെ ഒരു സാക്ഷ്യവും, ഉപഭോക്താക്കളുടെ ആവശ്യകതകള്‍ മനസ്സിലാക്കുന്നതിനുള്ള ഞങ്ങളുടെ വൈദഗ്ദ്ധ്യത്തിന്റെ തെളിവുമാണ്. ഉപഭോക്താക്കള്‍ ആദ്യം എന്നുള്ള ഞങ്ങളുടെ സമീപനം, ബ്രാന്‍ഡിന് വന്‍തോതിലുള്ള സ്വീകാര്യത ലഭിക്കുന്നതിനും നെറ്റ്വര്‍ക്കിന്റെ മൂന്ന് മടങ്ങ് വളര്‍ച്ചയ്ക്കും നിദാനമായി. ഞങ്ങളുടെ കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്കിലൂടെ ലഭ്യമായ സൂപ്പര്‍ കാരി, ഈകോ, ടൂര്‍ ശ്രേണികളുടെ മെച്ചപ്പെടുത്തിയ ഒരു പോര്‍ട്ട്ഫോളിയോയോടു കൂടി, അത് ഞങ്ങളുടെ ഡീലര്‍ പാര്‍ട്ട്ണര്‍മാരെയും സഹായിക്കും എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.’

ഇതുകൂടാതെ, ഉള്‍പ്പെടുത്തല്‍ മെച്ചപ്പെടുത്തുന്നതിലേക്കുള്ള ഒരു ചുവടുവയ്പ് എന്നുള്ള നിലയില്‍, മാരുതി സുസുകി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്കിന്റെ പുതിയ ബ്രാന്‍ഡ് ലോഗോ അടുത്തകാലത്ത് പ്രകാശനം ചെയ്തിരുന്നു. പുറത്തിറങ്ങിയതിന്റെ 3 വര്‍ഷങ്ങള്‍ കൊണ്ട്, മാരുതി സുസുകി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് 235ലേറെ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 320ലേറെ സ്റ്റോറുകളില്‍ അതിന്റെ പാദമുദ്ര വ്യാപിപ്പിച്ചിട്ടുണ്ട്. പങ്കാളിത്തം, വിശ്വസനീയത, കാര്യക്ഷമത എന്നിവയുടെ മൂല്യങ്ങളില്‍ കെട്ടിപ്പടുത്തപ്പെട്ടിട്ടുള്ള മാരുതി സുസുകി കൊമേഴ്സ്യല്‍ നെറ്റ്വര്‍ക്ക് ഞങ്ങളുടെ ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യകതകള്‍ നിറവേറ്റുന്നതിന് പ്രത്യേകമായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്.