ഹ്യുണ്ടായ് സ്പിരിറ്റഡ് ന്യൂ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്തിറക്കി

Posted on: March 13, 2020

കൊച്ചി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഏറ്റവും പുതിയ മോഡലായ സ്പിരിറ്റഡ് ന്യൂ വെര്‍ണയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്റ്റൈലും ആര്‍ക്കിടെക്ചറും ടെക്‌നോളജിയും ഒത്തിണങ്ങിയ മോഡലാണിത്.

ഡിസൈന്‍, അത്യാകര്‍ഷകമായ ഫീച്ചറുകള്‍, ഉയര്‍ന്ന വിശ്വാസൃത, അത്യാധുനിക ടെക്‌നോളജി, യൂത്ത്ഫുള്‍ പെര്‍ഫോമന്‍സ് എന്നീ അഞ്ച് ഘടകങ്ങള്‍ ഒത്തിണങ്ങിയ വാഹനമാണ് സ്പിരിറ്റഡ് ന്യൂ വെര്‍ണ.

ബി. എസ് 6 ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ സ്പിരിറ്റഡ് ന്യൂ വെര്‍ണ ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജി. ഡി. ഐ.

എന്‍ജിന്റെ കൂടെ 7 ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി. എസ്. 6 പെട്രോളിന് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍മിഷന്‍, 1.5 ലിറ്റര്‍ ബി. എസ്. 6 ഡീസല്‍ വിത്ത് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ വാഹനത്തിന് കരുത്തേകുന്നു.

TAGS: Hundai Verna |