ഫോക്‌സ്‌വാഗണ്‍ തിഗ്വാന്‍ ഓള്‍സ്‌പേസ് വിപണിയില്‍

Posted on: March 10, 2020

കൊച്ചി: തിഗ്വാന്‍ ഓള്‍സ്‌പേസ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. 33.12 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

ഫോക്‌സ്‌വാഗന്റെ വ്യഖ്യാത എംക്യൂബി പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കപ്പെട്ട ഈ എസ്‌യുവിയുടെ വീ ബേസ് നീളം കൂടിയതായതിനാല്‍ സ്ഥല സൗകര്യം കൂടുതലാണ്. 7-സ്പീഡ് ഡിഎസ്ജി 4 മോഷന്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.01 ടിഎസ്‌ഐ എഞ്ചിനാണ് തിഗ്വാന്‍ ഓള്‍സ്‌പെയ്‌സിന്റേത്. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷയനുസരിച്ച് 4200 ആര്‍പിഎമ്മില്‍ 190 പിഎസ് പരമാവധി കരുത്തും 1500-4100 ആര്‍പിഎമ്മി 320 എന്‍എം ടോര്‍ക്കും ലഭ്യമാക്കുന്നു. ഇത് ഇന്ധനം ലാഭിക്കാന്‍ സഹായകമാണ്. ലഗ്ഗേജ് സൂക്ഷിക്കുന്നതിനായി 340 ലിറ്റര്‍ സ്ഥല സൗകര്യമുണ്ട്. ഇത് 1274 ലിയന്‍ വരെ വര്‍ധിപ്പിക്കാവുന്നതാണ്.

സുരക്ഷയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കിക്കൊണ്ട് 7 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവ തിഗ്വാന്‍ ഓള്‍ സ്‌പേസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഏഴ് സീറ്റുകളുള്ള ഈ എസ്‌യുവി ഡിജിറ്റല്‍ കോക്പ്റ്റ്, പാര്‍ക് അസിസ്റ്റ് എന്നിവയോടു കൂടിയതാണ്.

ആഗോളതലത്തില്‍ വന്‍ വിജയം നേടിയ തിഗ്വാന്‍ ഓള്‍സ്‌പേസ്, കമ്പനി ഈ വര്‍ഷം ഇന്ത്യയിലവതരിപ്പിക്കുന്ന ആദ്യ എസ്‌യുവിയാണെന്ന് മുംബൈയില്‍ കാര്‍ വിപണിയിലിറക്കിക്കൊണ്ട് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയറക്റ്റര്‍ സ്റ്റെഫന്‍ നാപ്പ് പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ നാല് എസ്‌യുവികള്‍ ഇന്ത്യയലവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.