എംജിയുടെ വൈദ്യുത എസ് യു വി സെഡ് എസ് എത്തി : വില 20.88 ലക്ഷം മുതല്‍

Posted on: January 24, 2020

ന്യൂഡല്‍ഹി : എംജി മോട്ടറിന്റെ ഇലക്ട്രിക് എസ് യു വി സെഡ്എസ് വിപണിയിലെത്തി. എക്‌സൈറ്റ്, എക്‌സ്‌ക്ല്യൂസീവ് എന്നീ 2 വേരിയന്റുകളുണ്ട്. ഷോറൂം വില യഥാക്രമം 20.88 ലക്ഷം, 23.58 ലക്ഷം രൂപ. ഡല്‍ഹി, അഹമ്മദാബാദ്, എന്നിവിടങ്ങളിലാണ് സെഡ് എസ് വില്‍പനയ്ക്കുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ ബുക്ക് ചെയ്തവര്‍ക്ക് 19.88 ലക്ഷം രൂപ, 22.56 ലക്ഷം രൂപ എന്നീ വിലകളില്‍ ലഭിക്കും.

കാറിന് 5 വര്‍ഷം, ബാറ്ററിക്ക് 8 വര്‍ഷം അഥവാ ഒന്നര ലക്ഷം കിലോമീറ്റര്‍ വാറന്റിയുണ്ട്.
27 ദിവസം കൊണ്ട് 2800 ബുക്കിംങ്ങാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍, പ്രതിമാസം 200 കാര്‍ ഉത്പാദനം നടത്തുക എന്ന തീരുമാനം മാറ്റി 300-400 ആക്കേണ്ട സാഹചര്യമാണെന്ന് ഇന്ത്യാ മേധാവി രാജീവ് ഛബ പറഞ്ഞു.

TAGS: MG Electric SUV |