ടാറ്റ അള്‍ട്രോസ് കേരള വിപണിയില്‍

Posted on: January 24, 2020

കൊച്ചി : ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ പ്രീമിയം ഹാച്ച ബാക്ക് മോഡലായ അള്‍ട്രോസ് കേരള വിപണിയിലെത്തി. അഞ്ച് പ്രധാന വേരിയന്റുകളാണ് അള്‍ട്രോസിനുള്ളത്. പെട്രോള്‍ വേരിയന്റിന് 5.29-7.69 ലക്ഷം രൂപ വരെയും ഡീസല്‍ വേരിയന്റിന് 6.99-9.29 ലക്ഷം രൂപ വരെയുമാണ് വില.

പുതിയ ആല്‍ഫ ആര്‍കിടെക്ച്വറില്‍ വികസിപ്പിച്ച ആദ്യ വാഹനവും ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലെ രണ്ടാമത്തെ വാഹനവുമാണ് അള്‍ട്രോസ്. ഹാച്ച്ബാക്ക് വിഭാഗത്തില്‍ സുരക്ഷയില്‍ ജി. എന്‍. സി. എ. പി. യുടെ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച ആദ്യ ഇന്ത്യന്‍ വാഹനം ലഭ്യമാക്കിയിട്ടുള്ളത്. പാസഞ്ചര്‍ വിഭാഗത്തില്‍ കേരളമാണ് കമ്പനിയുടെ ഏറ്റവും വലിയ വിപണി. 7.9 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കേരളത്തിലുള്ളത്. അള്‍ട്രോസിന്റെ ഇലക് ട്രിക് പതിപ്പ് സജ്ജമായി വരികയാണെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ രാജേന്ദ്ര പെറ്റ്കര്‍ പറഞ്ഞു.

TAGS: Tata Altoz |