ബി എസ് 6 സെലെറിയോ അവതരിപ്പിച്ചു

Posted on: January 22, 2020


ന്യൂഡല്‍ഹി : ബിഎസ്6 പാലിക്കുന്ന മാരുതി സുസുകി സെലെറിയോ വിപണിയില്‍ അവതരിപ്പിച്ചു. 4.41 ലക്ഷം (എല്‍എക്‌സ്‌ഐ) മുതല്‍ 5.67 ലക്ഷം രൂപ (ഇസഡ് എക്‌സ്‌ഐ(ഒ) എഎംടി) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ്4 വേരിയന്റുകളേക്കാള്‍ 15,000 മുതല്‍ 24,000 രൂപ വരെ വില വര്‍ധിച്ചു.

998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി സെലെറിയോ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 68 എച്ച് പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

സ്‌റ്റൈലിംഗ്, എക്യുപ്‌മെന്റ്, സുരക്ഷ എന്നീ കാര്യങ്ങളില്‍ മാറ്റമില്ല. ഇബിഡി സഹിതം എബിഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡാര്‍യി നല്‍കിയിട്ടുണ്ട്.