ബി എസ് 6 ഹോണ്ട സിറ്റി പെട്രോള്‍ പുറത്തിറക്കി

Posted on: December 11, 2019

ന്യൂഡല്‍ഹി : ബി എസ് 6 പാലിക്കുന്ന ഹോണ്ട സിറ്റി പെട്രോള്‍ വേരിയന്റുകളുടെ വിലവിവരങ്ങള്‍ പുറത്തുവിട്ടു. 9.91 ലക്ഷം മുതല്‍ 14.31 ലക്ഷം രൂപവരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ്4 വേര്‍ഷനെക്കാള്‍ ശരാശരി 15,000 രൂപയോളം കൂടുതല്‍ ബി എസ് 6 പാലിക്കുന്ന ഹോണ്ട സിറ്റി ഡീസല്‍ 2020 ഏപ്രില്‍ അടുക്കുന്നതോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ബ്രാന്‍ഡ് അറിയിച്ചു. അടുത്ത തലമുറ ഹോണ്ട സിറ്റി 2020 പകുതിയോടെ ഇന്ത്യയിലെത്തും.

അതേസമയം, ബിഎസ് 4 പാലിക്കുന്ന ഹോണ്ട സിറ്റി ഡീസല്‍ വേരിയന്റുകളുടെ വില വര്‍ധിപ്പിച്ചു. 5,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എന്നാല്‍ എസ് വി എം ടി വേരിയന്റിന് വില വര്‍ധിച്ചില്ല.

TAGS: HONDA CITY-BS 6 |