സിയ ടോക്‌സ് ആപ്പുമായി എയർപോർട്ട് ടാക്‌സികൾ

Posted on: December 9, 2019

കൊച്ചി : കുറഞ്ഞനിരക്കിൽ ടാക്‌സി സർവീസുകൾ ലഭ്യമാക്കാൻ നെടുമ്പാശേരി എയർപോർട്ട് ടാക്‌സി സഹകരണസംഘം സിയ ടോക്‌സ് ആപ്പ് വികസിപ്പിച്ചു.വിമാനത്താവളത്തിൽ പ്രീ പെയ്ഡ് സർവീസ് നടത്തുന്ന 562 ടാക്‌സികളും ആപ്പിന്റെ നിയന്ത്രണത്തിൽ വരും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരുമായി പോയി മടങ്ങുന്ന ടാക്‌സികളുടെ വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.

തങ്ങളുടെ പ്രദേശത്തു കൂടി കടന്നുപോകുന്ന ടാക്‌സികൾ കണ്ടെത്തി ആവശ്യക്കാർക്ക് ഉപയോഗിക്കാം. കിലോമീറ്ററിന് 10 രൂപയാണ് നിരക്ക്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് സിയ ടോക്‌സ് ആപ്പ് ഡൗൺലോഡ് ചെയ്യാം.