പരിമിതകാല ഓഫറുമായി ഇസൂസു

Posted on: November 19, 2019

കൊച്ചി : അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 മാനദണ്ഡങ്ങള്‍ക്കു മുന്‍പായി ആകര്‍ഷകമായ വിലയിലും ആനുകൂല്യത്തിലും ഈ വര്‍ഷം അവസാനം വരെ ഇസൂസു വാഹനങ്ങള്‍ സ്വന്തമാക്കാം. കമ്പനി 2019 ഡിസംബര്‍ അവസാനത്തോടെ ബിഎസ്4 വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കും. 2020 തോടെ പുതിയ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായി ഇസുസു പാസഞ്ചര്‍ മോഡലുകളിലെ ബിഎസ്-6 മോഡലുകളായ ഇസുസു ഡി-മാക്സ് വി-ക്രോസ്, ഇസുസു എംയു-എക്സ് എസ്യുവി എന്നിവയ്ക്ക് മൂന്നു മുതല്‍ നാലു ലക്ഷം വരെ വില കൂടിയേക്കും. വാണിജ്യ വിഭാഗത്തിലെ മോഡലുകളായ ഡി-മാക്സ് റെഗുലര്‍ കാബ്, ഡി-മാക്സ് എസ്-കാബ് എന്നിവയ്ക്കും ഒന്നു മുതല്‍ ഒന്നര ലക്ഷം വരെ വില കൂടും. (എക്സ്-ഷോറും വില).

രാജ്യത്ത് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയില്‍ ഒരു അനിശ്ചിതാന്തരീക്ഷം ഉണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനമനുസരിച്ച് 2020 മാര്‍ച്ച് 31 നോ അതിനു മുമ്പോ വാങ്ങിയ ബിഎസ്4 വാഹനങ്ങള്‍ 2020 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ്-6 മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനു ശേഷവും ഉപയോഗിക്കാം. അടുത്ത വര്‍ഷം വരാനിരിക്കുന്ന വിലവര്‍ധനവിനെക്കുറിച്ച് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കളെ അറിയിക്കാനും ഉചിതമായ വാഹന വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാനും ഇസുസു യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയില്‍ വരുന്ന സ്‌കീം ആനുകൂല്യങ്ങള്‍ നേടാനും
ഉപഭോക്താക്കളോട് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വക്താവ് ക്യാപ്റ്റന്‍ ശങ്കര്‍ ശ്രീനിവാസ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഇസുസു ഡീലേഴ്സിനെ സമീപിച്ചോ, 1800 4199 188 എ നമ്പരില്‍ വിളിച്ചോ, www.isuzu.in വെബ്സൈറ്റ് സന്ദര്‍ശിച്ചോ നിലവിലെ വിലയെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയാം.

TAGS: ISUZU |