എക്കോ പള്‍സ് ഇലക് ട്രിക്കല്‍ സ്‌കൂട്ടറുമായി ഫിസാറ്റ് വിദ്യാര്‍ത്ഥിക്കള്‍

Posted on: November 11, 2019

അങ്കമാലി : ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത എക്കോ പള്‍സ് ഇലക്ട്രിക്കല്‍ സ്‌കൂട്ടറിന് ദേശീയതലത്തില്‍ അംഗീകാരം. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് ഇന്ത്യ സംഘടിപ്പിച്ച ദേശീയ മത്സരത്തില്‍ ഫിസാറ്റിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഇലക്ട്രിക്കല്‍ ടൂ വീലര്‍ കേരള വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ദേശീയതലത്തില്‍ 19-ാം സ്ഥാനവും നേടി.

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ അക്ഷയ് ടോംസ്, എസ്. അഭിജിത്ത്, അഖില്‍ അശ്വിന്‍, അക്ഷയ്കുമാര്‍, അമല്‍ ഷാജി, അമര്‍നാഥ്, ആന്റോപോള്‍, അതുല്‍ കൃഷ്ണ, ബിനില്‍ ജോണ്‍, ബി. കെ. റോബി എന്നിവരാണ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ടു വീലര്‍ വികസിപ്പിച്ചെടുത്തത്. ഏകദേശം 70,000 രൂപയാണ് നിര്‍മാണത്തിനായി ചെലവഴിച്ചത്. ഇത് വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ വിദ്യാര്‍ഥികള്‍ ത്‌ന്നെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാണച്ചെലവ് 30,000 രൂപയില്‍ കൂടുതല്‍ വരികയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അധ്യാപകരായ എച്ച്. നിതിന്‍, ആര്‍. രഞ്ജിത്ത്, മാര്‍ട്ടിന്‍ ആന്റണി, എന്‍ദോസ് തുടങ്ങിയവരാണ് മാര്‍ഗനിര്‍ദേശം നല്‍കിയത്.