മൊബീൽ ഡിടിഇ 20 അൾട്ര സീരീസുമായി  എക്‌സോൺമൊബിൽ

Posted on: June 8, 2019

കൊച്ചി:   എക്സോൺ മൊബിൽ ഏറ്റവും പുതിയ മൊബീൽ ഡിടിഇ 20 അൾട്ര  സീരീസ് അവതരിപ്പിച്ചു. അതി നൂതനമായ സാങ്കേതികതികവാർന്ന ഹൈഡ്രോളിക് ഓയിൽ സീരീസാണിത്.

എല്ലാത്തരം ഹൈഡ്രോളിക് സംവിധാനങ്ങൾക്കും, ക്ലോസ് ക്ലിയറൻസ് സെർവൊ വാൽവുകൾ, ഉയർന്ന കൃത്യതയുള്ള ന്യുമറിക്കലി കോൺട്രോൾഡ് മെഷീൻ ടൂളുകൾ എന്നിവയ്ക്കും
വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഹൈഡ്രോളിക് ഓയിലാണിത്.   സാധാരണ ഓയിലിനെ അപേക്ഷിച്ച്  2 ഇരട്ടി ഓയിൽ ലൈഫ് നൽകുന്നുണ്ട്. പുതിയ ഓയിൽ പ്രതികൂലസാഹചര്യങ്ങളിൽ പോലും മികച്ച കാര്യക്ഷമത നൽകുന്നു.  

മൊബീൽ ഡിടിഇ 20 അൾട്ര സീരീസ് ഓയിലിന്റെ ഉപയോഗം അറ്റകുറ്റപ്പണി കുറക്കുകയും അതുവഴി  മനുഷ്യനും യന്ത്രവും തമ്മിലുള്ള ഇടപെടൽ കുറക്കുകയും ചെയ്യുന്നു. ഇത് തൊഴിലിടങ്ങളിലെ സുരക്ഷ വർധിപ്പിക്കുന്നു. 2 ടൈം ഓയിൽ ലൈഫ്  ഹൈഡ്രോളിക് ഓയിൽ ഉപഭോഗം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുന്നു. 89.2 ശതമാനമാണ്    ഡെപ്പോസിറ്റ് കണ്ട്രോൾ, ഇത് ഓയിൽ ലൈഫ് വർധിപ്പിക്കുകയും, കൃത്യമായ പ്രവർത്തന ക്ഷമത വാഗ്ദാനം നൽകുകയും ചെയ്യുന്നു. യന്ത്ര ഭാഗങ്ങൾക്ക് മികച്ച സുരക്ഷ നൽകുന്നുമുണ്ട്.

ഹൈഡ്രോളിക് ഫ്ലൂയിഡുകളുടെ കാര്യശേഷിയും ഗുണമേന്മയും പരീക്ഷിക്കപ്പെടുന്ന ടെസ്റ്റ്‌ ആയ ഈറ്റൺ 35 വിക്യു25 ടെസ്റ്റ്‌  പ്രകാരം പുതിയ ഓയിൽ 72 ശതമാനം വിയർ പ്രൊട്ടക്ഷൻ നൽകുന്നുണ്ട്

 നൂതന സാങ്കേതിക വിദ്യയോടുകൂടിയ മൊബീൽ ഡിടിഇ 20 അൾട്ര  സീരീസ് ഓയിൽ വിശ്വസിക്കാവുന്ന പ്രകടനവും നീണ്ട കമ്പോണന്റ് ലൈഫും നൽകുന്നു. കൂടാതെ കുറഞ്ഞ മെയിന്റനൻസ് ചെലവും  പരിരക്ഷയും ഇതിന്റെ പ്രത്യേകതകളാണെന്ന്  എക്സോൺമൊബിൽ  ലൂബ്രിക്കന്റ്സ്,  ഇൻഡസ്ട്രിയൽ ലൂബ്രിക്കന്റ്സ് വിഭാഗം ജനറൽ മാനേജർ ശങ്കർ കാർണിക് വ്യക്തമാക്കി.

ഓയിൽ, യന്ത്ര ഘടകങ്ങൾ കൊണ്ട് ഹൈഡ്രോളിക് സംവിധാനങ്ങൾക്ക് അറ്റകുറ്റപ്പണി ആവശ്യമായി വരാറുണ്ട്. കാലപ്പഴക്കം കൊണ്ടും, വസ്തുക്കൾ അടിഞ്ഞു കൂടുന്നതുകൊണ്ടും ഒക്കെ ഓയിൽ ഫിൽറ്റർ മാറ്റം ആവശ്യമായി വരുന്നു.  എന്നാൽ മൊബീൽ ഡിടിഇ 20 അൾട്ര  സീരീസ് ഓയിൽ ഉപയോഗിക്കുന്നത് മൂലം മെയിന്റനൻസ് കുറയ്ക്കുവാനും  സാധിക്കും.