ഹീറോ മോട്ടോകോർപ് പ്ലാന്റിന് 592 ഏക്കർ ഭൂമി

Posted on: March 24, 2015

Hero-MotoCorp-Manufacturing

ഹൈദരബാദ് : ഹീറോ മോട്ടോകോർപ് പ്ലാന്റിന് ആന്ധ്രപ്രദേശ് സർക്കാർ 592 ഏക്കർ ഭൂമി അനുവദിച്ചു. ചിറ്റൂർ ജില്ലയിലെ സത്യവേദുവിലാണ് ആന്ധ്രപ്രദേശ് ഇൻഡസ്ട്രിയൽ ഇൻഫ്രസ്ട്രക്ചർ കോർപറേഷൻ (എപിഐഐസി) ഭൂമി നൽകിയിട്ടുള്ളത്.

ഇവിടെ 1,600 കോടി രൂപ മുതൽമുടക്കിൽ ഹീറോ ടൂവീലർ – സ്‌പെയർപാർട്ട് പ്ലാന്റ് സ്ഥാപിക്കും. പുതിയ പ്ലാന്റ് സംസ്ഥാനത്ത് 1,5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എപിഐഐസി വ്യക്തമാക്കി.