ഹീറോ മോട്ടോകോർപ് കൊളംബിയ പ്ലാന്റ് 2015 ൽ

Posted on: December 1, 2014

Hero-MotoCorp-Manufacturing

ഹീറോ മോട്ടോകോർപ് ലാറ്റിൻ അമേരിക്കൻ വിപണി ലക്ഷ്യമിട്ട്, ബ്രസീൽ, അർജന്റീന, കൊളംമ്പിയ എന്നിവിടങ്ങളിൽ പ്ലാന്റുകൾ തുറക്കും. കൊളംമ്പിയ പ്ലാന്റിൽ 2015 മധ്യത്തിൽ വാണിജ്യോത്പാദനമാരംഭിക്കും. 70 മില്യൺ ഡോളർ മുതൽമുടക്കുള്ള പ്ലാന്റിലെ ഉത്പാദനശേഷി പ്രതിവർഷം 75,000-80000 യൂണിറ്റുകളാണ്.

2016 ലെ റിയോ ഒളിമ്പിക്‌സോടെ ബ്രസീൽ വിപണിയിൽ പ്രവേശിക്കുമെന്ന് ഹീറോ മോട്ടോ കോർപ് മാനേജിംഗ് ഡയറക്ടർ പവൻ മുഞ്ജാൾ പറഞ്ഞു. 2020 ഓടെ ആഗോളതലത്തിൽ 20 ൽപ്പരം പ്ലാന്റുകളും 50 രാജ്യങ്ങളിൽ സാന്നിധ്യവുമാണ് ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നത്.