റെനോൾട്ട് ക്വിഡിന് ബംബർ ഓഫറുകൾ

Posted on: May 10, 2019

കൊച്ചി : റെനോൾട്ട് ക്വിഡിന് ബംബർ ഓഫറുമായി ടിവിഎസ് ഗ്രൂപ്പ്. നാല് വർഷത്തെ വാറന്റി, നാൽപതിനായിരം കിലോമീറ്റർ അല്ലെങ്കിൽ നാലു വർഷം സർവീസ് സൗജന്യം, ഈ നാലുവർഷവും റോഡ് സൈഡ് അസ്സിസ്റ്റൻസും സൗജന്യം. കൂടാതെ പലിശ രഹിത വായ്പാ പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ പറഞ്ഞു.

ചെറുകാറുകളിൽ ഏറ്റവും പുതിയ സുരക്ഷാമാനദണ്ഡങ്ങളായ എബിഎസ് ബ്രേക്ക്, ഡ്രൈവർ സൈഡ് എയർ ബാഗ് എന്നിവ പാലിച്ച ആദ്യ നിർമ്മാതാക്കളും റെനോൾട്ടാണ്. ക്വിഡ് അവതരിപ്പിച്ചിട്ട് 4 വർഷം പൂർത്തിയായ ഈ വേളയിൽ കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയാണ് മികച്ച ഓഫറുകൾ പ്രഖ്യാപിക്കാൻ കമ്പനിയെ പ്രാപ്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

TAGS: Renault Kwid |