ക്വിഡ് അടുത്ത മാസം മുതൽ ബ്രസീലിലേക്ക്

Posted on: February 10, 2016

Renault-Kwid-Big

ചെന്നൈ : റിനോൾട്ട് ക്വിഡ് അടുത്ത മാസം മുതൽ ബ്രസീലിലേക്ക് കയറ്റുമതി ചെയ്യും. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനുള്ളിൽ ക്വിഡിന് ഒരു ലക്ഷം ബുക്കിംഗുകളാണ് ലഭിച്ചിട്ടുള്ളത്.

ഇപ്പോൾ ആറ് മാസമാണ് ക്വിഡ് ഡെലിവറി ലഭിക്കാനുള്ള കാലാവധി. ഡിമാൻഡ് നേരിടാൻ മാർച്ച് മുതൽ പ്രതിമാസ ഉത്പാദനം 10,000 യൂണിറ്റുകളായി വർധിപ്പിക്കുമെന്ന് റിനോൾട്ട് ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക് ടറുമായ സുമിത് സോഹ്‌നി പറഞ്ഞു.