റിനോൾട്ട് 1.0 ലിറ്റർ ക്വിഡ് വരുന്നു

Posted on: August 4, 2016

Renault-Kwid-aluminium-Bigമുംബൈ : റിനോൾട്ട് ഇന്ത്യ 1.0 ലിറ്റർ എൻജിനുള്ള ക്വിഡ് ഈ മാസം വിപണിയിൽ അവതരിപ്പിക്കും. ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) സംവിധാനവും പുതിയ ക്വിഡിൽ വിപണി പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ക്വിഡിൽ 800 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. ഇതേവരെ 75,000 ലേറെ ക്വിഡുകൾ വില്പന നടത്തിക്കഴിഞ്ഞു. നടപ്പുവർഷം 5 ശതമാനം വിപണിവിഹിതം നേടാനാണ് റിനോൾട്ട് ലക്ഷ്യമിടുന്നത്.