റിനോൾട്ട് 50,000 ക്വിഡ് കാറുകൾ തിരിച്ചുവിളിച്ചു

Posted on: October 12, 2016

renault-kwid-big

ന്യൂഡൽഹി : റിനോൾട്ട് ഇന്ത്യ 50,000 ത്തോളം ക്വിഡ് കാറുകൾ തിരിച്ചുവിളിച്ചു. ഫ്യുവൽ സിസ്റ്റത്തിന്റെ തകരാറുമൂലമാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. 2015 ഒക്‌ടോബറിനും 2016 മെയ്മാസത്തിനും മധ്യ നിർമ്മിച്ച 800 സിസി ക്വിഡ് കാറുകളാണ് തിരിച്ചുവിളിക്കുന്നത്.

റിനോൾട്ട് ഡീലർഷിപ്പുകളിൽ ക്വിഡ് കാറുകൾ പരിശോധിച്ച് തകരാറുകൾ പരിഹരിക്കും. തിരിച്ചുവിളിക്കുന്ന കാറുകളിൽ ഒരു ഫ്യുവൽ ഹോസ് ക്ലിപ്പും ഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 2015 സെപ്റ്റംബറിലാണ് 800 സിസി ക്വിഡ് അവതരിപ്പിച്ചത്.