റിനോൾട്ട് ക്വിഡ് 2018 വിപണിയിൽ

Posted on: August 1, 2018

മുംബൈ : റിനോൾട്ട് ക്വിഡ് 2018 പുതിയ സവിശേഷതകളുമായി വിപണിയിൽ അവതരിപ്പിച്ചു. പിൻ സീറ്റുകളിലെ സീറ്റ് ബെൽറ്റുകളുടെ പ്രവർത്തനം സുഗമമാക്കാനുതകുന്ന എമർജൻസി ലോക്കിംഗ് റിട്രാക്ട്ർ, റിയർ ക്യാമറ, 12 വി സോക്കറ്റ്, ക്രോം ഗിയർ നോബ് (ആർഎക്‌സ്ടി ഒ), ഫ്രണ്ട് പവർ വിൻഡോ (ആർഎക്‌സ്എൽ), റിയർ ആംറെസ്റ്റ് (ക്വിഡ് ക്ലൈംബർ) തുടങ്ങിയവയാണ് സവിശേഷതകൾ.

പുതിയ ക്വിഡ് 800 സിസി, 1 ലിറ്റർ പെട്രോൾ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 800 സിസി എൻജിൻ 5,678 ആർപിഎമ്മിൽ 54 ബിഎച്ച്പി കരുത്തും 4386 ആർപിഎമ്മിൽ 72 എൻഎം ടോർക്കും പ്രദാനം ചെയ്യും.

ഒരു ലിറ്റർ എൻജിൻ 5500 ആർപിഎമ്മിൽ 67 ബിഎച്ച്പി കരുത്തും 4250 ആർപിഎമ്മിൽ 91 എൻഎം ടോർക്കും പ്രദാനം ചെയ്യും.

റിനോൾട്ട് ക്വിഡ് 2018 ന്റെ എക്‌സ്‌ഷോറൂം (ന്യൂഡൽഹി) വിലകൾ

സ്റ്റാൻഡേർഡ് 0.8 എൽ എസ് സി ഇ – 2,66,700 രൂപ.
ആർഎക്‌സ്ഇ 0.8 എൽ എസ് സി ഇ – 3,09,800 രൂപ.
ആർഎക്‌സ്എൽ 0.8 എൽ എസ് സി ഇ – 3,35,900 രൂപ.
ആർഎക്‌സ്ടി ഒ (എംടി) 0.8 എൽ എസ് സി ഇ – 3,82,500 രൂപ.
ആർഎക്‌സ്ടി ഒ (എംടി) 1 ലി എൽ എസ് സി ഇ – 4,04,500 രൂപ.
ആർഎക്‌സ്ടി ഒ (എഎംടി) 1 ലി എൽ എസ് സി ഇ – 4,34,500 രൂപ.
ക്വിഡ് ക്ലൈംബർ (എംടി) 1 ലി എൽ എസ് സി ഇ – 4,29,500 രൂപ.
ക്വിഡ് ക്ലൈംബർ (എഎംടി) 1 ലി എൽ എസ് സി ഇ – 4,59,500 രൂപ.