April 2024
ഹോണ്ട സിബി300ആറിന്റെ ഡെലിവറി ആരംഭിച്ചു
Posted on: April 10, 2019
ഗുരുഗ്രാം: ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ സിബി300ആറിന്റെ ഡെലിവറി ആരംഭിച്ചു. ചണ്ഡീഗഢ്, ജയ്പൂര്‍, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കായിരിക്കും ആദ്യ താക്കോലുകള്‍ കൈമാറുക. മറ്റു നഗരങ്ങളിലും ഉടനെ തന്നെ വിതരണം ആരംഭിക്കും. 16 തരത്തിലുള്ള പുതിയ സാമഗ്രഹികളും പ്രീമിയം, പ്രൊട്ടക്ഷന്‍, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട്സ് എന്നിങ്ങനെ 4 കസ്റ്റമൈസ്ഡ് കിറ്റുകളും ഹോണ്ട ഇതോടനുബന്ധിച്ച് അവതരിപ്പിച്ചു.
വെറും യാത്രകള്‍ രസകരമായ റൈഡുകളാക്കി മാറ്റുന്ന സ്പോര്‍ട്ട്സ് റോഡ്സ്റ്റാറായി വികസിപ്പിച്ച സിബി300ആര് ഓടിക്കുന്നത് തികച്ചും വിനോദമായിരിക്കും. മിതമായ ബോഡിവര്‍ക്ക്, ലൈറ്റ്വെയ്റ്റ്, വീതിയുള്ള ഫ്ളാറ്റ് ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ സിബി300ആറിന്റെ മൊത്തത്തിലുള്ള ഊര്ജ്ജ്വസലത വര്‍ധിപ്പിക്കുന്നു.
ഇടത്തരം ഭാര ബൈക്കിങ് താല്പര്യമുള്ളവര് നിയോ സ്പോര്‍ട്ട്സ് കഫേ പ്രചോദനത്തിലുണ്ടായ ഹോണ്ട സിബി300ആര് ആവേശത്തോടെ സ്വീകരിക്കുമെന്നും ഫെബ്രുവരിയില്‍ അവതരിപ്പിച്ചതു മുതല്‍ ലഭിക്കുന്ന പ്രതികരണം കണ്ട് ഡിമാന്‍ഡ് നേരിടാനായി ഉല്‍പ്പാദന പ്ലാന്‍ പോലും പുതുക്കിയെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഉപഭോക്താക്കളുടെ ഉടമസ്ഥാനുഭവം ഉയര്‍ത്തുന്നതിനായാണ് ഹോണ്ട സിബി300ആറിനുള്ള സാമഗ്രഹികളുടെ ഒരു നിര തന്നെ അവതരിപ്പിക്കുന്നത്. 4 കസ്റ്റമൈസ്ഡ് കിറ്റുകളില്‍ നിന്നും ഉപഭോക്താവിന് ആവശ്യമനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
ഹോണ്ട സിബി300ആര് മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫീയര് റെഡ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. ഇന്ത്യയിലുടനീളം 2.41 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഇന്ത്യയിലുടനീളമുള്ള വിങ് വേള്‍ഡ് ഡീലര്ഷിപ്പുകളിള് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.honda2wheelersindia.com
TAGS: Honda CB 300 | Honda-2 Wheeler |