16
Thursday
May 2024
May 2024
മെഴ്‌സിഡസ് ബെൻസ് ബ്രാൻഡ് ടൂർ ചെറു നഗരങ്ങളിലേക്ക്
Posted on: March 21, 2018
കൊച്ചി : ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്കുള്ള മെഴ്‌സിഡസ് ബെൻസ് ബ്രാൻഡ് ടൂറിന് തുടക്കമായി. ഔറംഗാബാദ്, ഉദയ്പൂർ, അലഹബാദ്, ഹൽദ്വാനി, റാഞ്ചി, അരുണാചൽ, സിംല, തിരുനൽവേലി, വിശാഖപട്ടണം, ഗാന്ധിനഗർ, വാപി, ദക്ഷിണ ഗോവ, കണ്ണൂർ, ഷിമോഗ എന്നിവിടങ്ങൾ ബ്രാൻഡ് ടൂറിൽ ഉൾപ്പെടും.
മെഴ്‌സിഡസ് ബെൻസിന്റെ മുഴുവൻ മോഡലുകളുമായി എത്തുന്ന സംഘം ഈ പ്രദേശത്തുകാർക്ക് അവ ഓടിച്ചു നോക്കാനുള്ള സൗകര്യം ലഭ്യമാക്കും. സഞ്ചരിക്കുന്ന ഷോറൂം എന്ന് വിശേഷിപ്പിക്കാവുന്ന ഈ സംവിധാനത്തിലൂടെ ബെൻസ് കാറുകൾ സ്വന്തമാക്കുന്നതിനുള്ള വായ്പാ പദ്ധതിയും പരിചയപ്പെടുത്തും. ഇവയിൽ ചിലയിടത്തെങ്കിലും ഭാവിയിൽ ഷോറൂം തുടങ്ങുകയെന്ന ലക്ഷ്യവുമുണ്ട്.
TAGS: Benz Brand Tour | Mercedes-Benz |
News in this Section