വിൽപ്പനയിൽ കുതിപ്പുമായി ഹോണ്ട മോട്ടോർസൈക്കിൾ

Posted on: September 4, 2017

കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഉത്സവ സീസൺ ആരംഭിക്കും മുമ്പേ ആദ്യമായി ഒരു മാസത്തിൽ ആറു ലക്ഷം യൂണിറ്റ് പിന്നിട്ട് വിൽപ്പനയിൽ റെക്കോഡ് കുറിച്ചു. ഓഗസ്റ്റിൽ വിൽപ്പന വളർച്ച 26 ശതമാനം കൈവരിച്ചു. കഴിഞ്ഞ വർഷത്തെ 4,92,368 യൂണിറ്റിൽ നിന്നും 6,22,180 യൂണിറ്റായി ഉയർന്നു. വിപണി വ്യാപ്തിയിൽ 50 ശതമാനം വളർച്ചയും മൊത്തം വിപണി പങ്കാളിത്തത്തിൽ മൂന്നു ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു.

ആഭ്യന്തര വ്യവസായ വളർച്ച 26 ശതമാനം കുറിച്ച ഹോണ്ടയുടെ ആഭ്യന്തര വിൽപ്പന ആഗസ്റ്റിൽ 5,86,173 യൂണിറ്റായിരുന്നു. ഉത്സവകാലം ആരംഭിക്കുമ്പോൾ ഹോണ്ട സ്‌കൂട്ടറിന്റെയും മോട്ടോർസൈക്കിളിന്റെയും വിൽപ്പന എക്കാലത്തെയും മികച്ച നിലയിലായി. ഹോണ്ട മോട്ടോർസൈക്കിൾ 1,91,944 യൂണിറ്റ് കുറിച്ചപ്പോൾ സ്‌കൂട്ടറുകൾ 3,94,229 യൂണിറ്റുകളുടെ വിൽപ്പന കുറിച്ചു. മോട്ടോർസൈക്കിൾ 48 ശതമാനവും സ്‌കൂട്ടർ 17 ശതമാനവുമാണ് വളർച്ച കൈവരിച്ചത്. കയറ്റുമതിയിലും ഇതോടൊപ്പം വളർച്ച രേഖപ്പെടുത്തി. ആഗസ്റ്റിൽ 36,007 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇത് 26,079 യൂണിറ്റായിരുന്നു. 38 ശതമാനം വളർച്ച.

TAGS: Honda 2Wheelers |