03
Friday
May 2024
May 2024
ഫോക്‌സ്‌വാഗൺ അമിയോ 2016 ലെ ഏറ്റവും മികച്ച ചെറു സെഡാൻ
Posted on: January 13, 2017
കൊച്ചി : 2016 ലെ ഏറ്റവും മികച്ച കോംപാക്ട് സെഡാനായി ഫോക്‌സ്‌വാഗൺ അമിയോ തെരഞ്ഞെടുക്കപ്പെട്ടു. എൻഡി ടിവിക്ക് പുറമെ മോട്ടോർ വികടനും അമിയോയെ മികച്ച ചെറു സെഡാനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷം മധ്യത്തിൽ വിപണിയിലെത്തിയ അമിയോയ്ക്ക് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി. പോയ വർഷം വിപണിയിൽ മാറ്റങ്ങൾക്ക് തിരികൊളുത്തിയ അമിയോയ്ക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ തൊപ്പിയിലെ പുതിയ തൂവലാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കൽ മേയർ പറഞ്ഞു.
TAGS: Volkswagen Ameo |
News in this Section
Trending News