ഫോക്‌സ്‌വാഗൺ അമിയോ ജൂലൈയിൽ ഷോറൂമുകളിൽ എത്തും

Posted on: June 6, 2016

VW-Ameo-Launch-Big

കൊച്ചി : ഫോക്‌സ്‌വാഗൺ അമിയോ ജൂലൈയിൽ ഷോറൂമുകളിലെത്തും. ഇടത്തരം സെഡാൻ വിഭാഗത്തിൽപ്പെട്ട (4 മീറ്ററിൽ താഴെ) ഫോക്‌സ്‌വാഗന്റെ പ്രഥമ കാറായ അമിയോയുടെ 1.2 ലിറ്റർ 3- സിലിണ്ടർ എംപിഐ പെട്രോൾ എൻജിൻ കാറാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. ടിഎൽ, സിഎൽ, എച്ച് എൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ അമിയോ ലഭ്യമാണ്. ടിഎൽ 5,13,864 ലക്ഷം രൂപ, സിഎൽ 5,87,914 ലക്ഷം രൂപ, എച്ച്എൽ 6,91,680 ലക്ഷം രൂപ എന്നിങ്ങനെയാണ് മുംബൈയിലെ എക്‌സ് ഷോറൂം വിലകൾ.

മഴവരുമ്പോൾ തനിയെ പ്രവർത്തിക്കുന്ന വൈപ്പർ, ക്രൂയിസ് കൺട്രോൾ, സെന്റർ ആംറെസ്റ്റ്, ഞെരുങ്ങിപ്പോകാത്ത പവർ വിൻഡോ, സ്ഥാനം മാറിപ്പോകാത്ത കോർണറിങ് ലൈറ്റുകൾ എന്നിവ കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽപെട്ട വേറൊരു കാറുകളിലും ഇല്ലാത്തവയാണ്. സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകിവരുന്ന ഫോക്‌സ്‌വാഗൺ, അമിയോയുടെ എല്ലാ വേരിയന്റുകളിലും മുന്നിൽ ഇരട്ട എയർബാഗുകളും എബിഎസും ലഭ്യമാണ്.
.

മേൽപറഞ്ഞവ കൂടാതെ പിൻഭാഗം കാണാനുള്ള പാർക്കിംഗ് സെൻസറുകളോടുകൂടിയ ക്യാമറ, ലെയിൻ ചേഞ്ച് ഇൻഡിക്കേറ്റർ, പിന്നിലും മുന്നിലും ഫോഗ് ലൈറ്റുകൾ, ഇലക്‌ട്രോണിക് ആന്റി-തെഫ്റ്റ് ഇമ്മൊബിലൈസർ, മിറർ ലിങ്ക്, ഐ-പോഡ് കണക്റ്റിവിറ്റി, ഫോൺബുക്ക്, എസ്എംഎസ് വ്യൂവർ എന്നിവയോടുകൂടിയ ടച്ച് സ്‌ക്രീൻ മൾടിമീഡിയ മ്യൂസിക് സിസ്റ്റം, പൊടി കയറാത്ത ക്ലൈമാട്രോണിക് ഓട്ടോമാറ്റിക് എയർകണ്ടീഷണർ, അലോയ് വീൽ, ബോഡിയുടെ നിറത്തിലുള്ള ക്രോം ബംമ്പറുകൾ, ഓട്ടോ – ഡിമ്മിങ് ഐആർവിഎം, ടെലസ്‌കോപിക് സ്റ്റിയറിംഗ് വീൽ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സെൻട്രൽ ലോക്കിംഗ്, റിമോട് കൺട്രോൾ, റേഡിയോ, സിഡിഎംപി3 പ്ലേയർ, യുഎസ്ബി, ഓക്‌സ്-ഇൻ, എസ്ഡി കാർഡ് റീഡർ, നാല് സ്പീക്കറുകൾ, വോയ്‌സ് കൺട്രോൾ, എന്നിവയാണ് അമിയോയിലെ ഇതര സൗകര്യങ്ങൾ.

ആകർഷകമായ വിലയിൽ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സുരക്ഷാ ക്രമീകരണങ്ങളുമാണ് അമിയോയിലൂടെ ഫോക്‌സ്‌വാഗൺ അവതരിപ്പിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ പറഞ്ഞു.