ഹാർലി ഡേവിഡ്‌സൺ 2017 ലൈൻഅപ്പ് ഇന്ത്യയിൽ

Posted on: November 10, 2016

harley-davidson-2017-lineup

കൊച്ചി : ഹാർലി ഡേവിഡ്‌സൺ രണ്ട് പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. കൂടുതൽ കരുത്തോടെ ഗരാജ് ബിൾഡ് കസ്റ്റം സ്‌റ്റൈലോടുകൂടിയ ഹാർലി ഡേവിഡ്‌സൺ സ്‌പോർട്ട്‌സ്റ്റർ മോഡലായ റോഡ്‌സ്റ്റർ, മിൽവോക്കി എയ്റ്റ് എൻജിനോടുകൂടിയ ടൂറർ മോഡൽ റോഡ്‌ഗ്ലൈഡ് സ്‌പെഷ്യൽ, എന്നിവയാണ് ഹാർലി നിരത്തിലെത്തിക്കുന്നത്.

ലോകത്തുടനീളം ഉള്ള ഉപഭോക്താക്കളുടെ ആവശ്യകത മുൻനിർത്തി ടൂറിംഗ് മോഡലിൽ ഉൾപ്പെടുത്തിയ മിൽവോക്കി 8 എൻജിൻ ഇന്ത്യയിലും എത്തിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണെന്ന് ഹാർലി ഡേവിഡ്‌സൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വിക്രം പവാഅറിയിച്ചു.

ഹാർലി ഡേവിഡ്‌സന്റെ മിൽവോക്കി 8 എൻജിൻ റൈഡേഴ്‌സിന് പുത്തൻ അനുഭവമായിരിക്കും. മിൽവോക്കി 8 107, ട്വിൻ കൂൾഡ് മിൽവോക്കി 8 114, റെയ്‌സിംഗ്‌സ്റ്റൈൽ പെർഫോമൻസിനായി സഹായിക്കുന്ന ടൂർ സസ്‌പെൻഷൻ, എംവൈ 17 ആന്റിലോക്ക് ബ്രേക്ക് എന്നിവയാണ് 2017 ഹാർലി ഡേവിഡ്‌സന്റെ സവിശേഷതകൾ.

ഇന്ത്യൻ വിപണിയിലെത്തുന്ന 2017 ഹാർലി ഡേവിഡ്‌സൺ റോഡ്‌സ്റ്ററിന് 9, 70, 000 രൂപയാണ് വില. 2017 ഹാർലി ഡേവിഡ്‌സൺ റോഡ്‌ഗ്ലൈഡ് സ്‌പെഷ്യലിന് 32, 81, 000 രൂപയും2017 ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750 മോട്ടോർസൈക്കിളിന് 4,91, 000 രൂപയുമാണ് വില.

TAGS: Harley-Davidson |