ഹാർലി ഡേവിഡ്‌സണിന്റെ നാലാമത് സതേൺ ഹോഗ് റാലി കൊച്ചിയിൽ

Posted on: September 12, 2015

Harley-Davidson-southern-ho

കൊച്ചി : ഹാർലി ഡേവിഡ്‌സണിന്റെ നാലാമത് സതേൺ ഹോഗ് റാലിയ്ക്ക് സെപ്റ്റംബർ 11ന് കൊച്ചിയിൽ തുടക്കമായി. ഈ മാസം 13 വരെ നീണ്ടുനിൽക്കുന്ന സതേൺ ഹോഗ് റാലിയിൽ റൈഡർമാർക്കായി ഇന്റർ ചാപ്റ്റർ മത്സരങ്ങളും, ബേൺ ഔട്ട് മത്സരങ്ങളും, പഞ്ചഗുസ്തി മത്സരങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. ഔറംഗബാദിൽ വെച്ചു നടന്ന വെസ്റ്റേൺ ഹോഗ് റാലിയ്ക്ക് ശേഷമാണ് ഹാർലി ഡേവിഡ്‌സൺ റൈഡർമാർ കൊച്ചി നഗരത്തെ ആവേശം കൊള്ളിക്കാൻ എത്തുന്നത്.

ഹംപിയിൽ നടന്ന ആദ്യ സതേൺ ഹോഗ് റാലിയിൽ 200 റൈഡർമാരാണ് പങ്കെടുത്തത്. സതേൺ ഹോഗ് റാലിയുടെ നാലാമത്തെ എഡിഷനുമായി ഹാർലി ഡേവിഡ്‌സൺ കൊച്ചിയിൽ എത്തുമ്പോൾ, 1,000 റൈഡർമാരുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോണൽ ഹോഗ് റാലിയായി മാറുകയാണിത്. ചണ്ഡീഗഢ്, ന്യൂഡൽഹി, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ 15 ചാപ്റ്ററുകളിൽ നിന്നുള്ള ഹാർലി ഡേവിഡ്‌സൺ റൈഡർമാർ സതേൺ ഹോഗ് റാലിയിൽ പങ്കെടുക്കുന്നുണ്ട്.

പ്രശസ്തമായ ബിഗ് 5 പാച്ച് വിജയിക്കാൻ വേണ്ടി എല്ലാ വർഷവും ഹാർലി ഉടമസ്ഥർ ആയിരത്തോളം കിലോമീറ്ററുകൾ റൈഡ് ചെയ്യാറുണ്ട്. നാല് സോണൽ റാലികളും, ഗോവയിൽ വെച്ച് നടക്കുന്ന ദേശീയ ഹോഗ് റാലിയും ഒരു വർഷത്തിൽ തന്നെ പൂർത്തിയാക്കുന്ന ഹാർലി റൈഡർമാർക്കു മാത്രമാണ് പാച്ച് അവാർഡ് നൽകുന്നത്. ബിഗ് 5 പാച്ച് വിജയിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന നൂറിലധികം റൈഡർമാർ, ഈ വർഷത്തെ രണ്ടാമത്തെ സോണൽ റാലിയായ സതേൺ ഹോഗ് റാലിയിൽ പങ്കെടുക്കും.

നാലാമത്തെ സതേൺ ഹോഗ് റാലി നടത്താൻ സാധിക്കുന്നതിൽ കൊച്ചി സ്‌പൈസ് കോസ്റ്റ് ചാപ്റ്ററിന് ഏറെ അഭിമാനമുണ്ടെന്ന് ഡയറക്ടർ ജോസ് ഇ. പി. പറഞ്ഞു.