ഹാർലി ഡേവിഡ്‌സൺ ഹോഗ് റാലി ഗോവയിൽ

Posted on: January 13, 2016

Harley-Davidson-HOG-Rally-B

കൊച്ചി : ഹാർലി ഡേവിഡ്‌സണിന്റെ നാലാമത് ഇന്ത്യ ഹോഗ് റാലിക്ക് ആതിഥേയത്വം വഹിക്കാൻ ഗോവ ഒരുങ്ങി. ഫെബ്രുവരി 18 ന് ആരംഭിക്കുന്ന ഹോഗ് റാലി, ഇന്ത്യയിലെ ഏറ്റവും വലിയ ബൈക്ക് റാലിയാണ്. ഫെബ്രുവരി 19-ാം തീയതി നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് വരെ തുടരും. ആഘോഷങ്ങളിൽ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യയുടെ 2016 മോഡൽ മോട്ടോർ സൈക്കിളുകളുടെ പ്രത്യേക പ്രദർശനവും ഉണ്ടാകും.

സാഹസികത നിറഞ്ഞ ഇന്ത്യ ഹോഗ് റാലി, ഹാർലി ഡേവിഡ്‌സൺ ഉപഭോക്താക്കൾക്ക് ആവേശം പകരുന്ന ആഘോഷമായി മാറികൊണ്ടിരിക്കുകയാണ്. ഈ ആവേശത്തിനു ആക്കം കൂട്ടാൻ ആയിരക്കണക്കിന് ഹോഗ് അംഗങ്ങൾ തങ്ങളുടെ കുടുംബങ്ങളോടൊപ്പം കൊങ്കൺ തീരത്തുകൂടി ഗോവയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള അംഗങ്ങൾക്ക് പുറമെ ഒരു കൂട്ടം ഹാർലി റൈഡർമാർ ആദ്യമായി ഹോഗ് റാലിയിൽ പങ്കെടുക്കാൻ തയ്യാറാകുന്നുവെന്ന പ്രത്യേകതയും നാലാമത് ഇന്ത്യ ഹോഗ് റാലിക്കുണ്ട്.