ഹാർലി ഡേവിഡ്‌സൺ 1200 കസ്റ്റം വിപണിയിൽ

Posted on: January 30, 2016

Harley-Davidson-Custom-Vikr

കൊച്ചി : ഹാർലി ഡേവിഡ്‌സൺ പുതിയ 2016 സ്‌പോർട്ട്‌സ്റ്റർ 1200 കസ്റ്റം മോട്ടോർ ബൈക്ക് ഇന്ത്യൻ വിപണിയിലെത്തി. പടക്കപ്പലിന്റെ പ്രൗഢിയുമായി നിരത്തുകളെ കീഴടക്കാൻ എത്തുന്ന 1200 കസ്റ്റത്തിന് 8,90,000 രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില. വേഗമേറിയ സ്‌പോർട്ട്സ്റ്റർ മോഡലിന്റെ മികവും ചുറുചുറുക്കും ഒത്തുചേരുന്ന 1200 കസ്റ്റം പ്രൗഢ ഗംഭീരമായ സവിശേഷതകളോടെയാണ് എത്തുന്നത്. ഹരിയാനയിലെ ബാവലിലെ ഹാർലി ഫാക്ടറിയിലാണ് 1200 കസ്റ്റം അസംബിൾ ചെയ്യുന്നത്. ഹാർലി ഇന്ത്യയുടെ സികെഡി (കംപ്ലീറ്റ് നോക്ക്ഡൗൺ) ശ്രേണിയിലെ എട്ടാമത്തെ മോഡലാണ് കസ്റ്റം.

ക്രോം ട്രീറ്റ്‌മെന്റ് കവറുകളോടു കൂടിയ ബ്ലാക്ക് പൗഡർ-കോട്ടഡ് എൻജിൻ, ഫാറ്റ് ഫ്രൻഡ്-എൻഡ് ഡിസൈൻ, ക്രോം ഹെഡ്‌ലാംപ് ബക്കറ്റ്, ക്രോം ഹെഡ്‌ലൈറ്റ് ഐബ്രോ, എൽഇഡി ടെയിൽ ലൈറ്റ്, പുൾ-ബാക്ക് ഹാൻഡിൽ ബാർ, ടു-അപ്പ് കസ്റ്റം സീറ്റ് തുടങ്ങിയ സവിശേഷതകൾ 1200 കസ്റ്റത്തെ തികച്ചും സ്‌റ്റൈലിഷ് ആക്കുന്നു.

Harley-Davidson-1200-Custom

ട്രിപ്പ് സ്വിച്ചും സ്റ്റാർട്ട്  സ്വിച്ചും ഉള്ള ഇന്റർഗ്രേറ്റഡ് ഇലക്ട്രോണിക് സംവിധാനം, ഇലക്ട്രോണിക് സ്പീഡോമീറ്ററും ഓഡോ മീറ്ററും ഘടിപ്പിച്ച ഹാൻഡിൽ ബാർ, ടൈം-ഓഫ്-ഡേ ക്ലോക്കോടു കൂടിയ ഓഡോ മീറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്റർ, ലോ ഫ്യുവൽ വാണിംങ് ലൈറ്റ്, എൽഇഡി ഇൻഡിക്കേറ്റർ ലൈറ്റുകൾ, ഗിയർ ഇൻഡികേറ്റർ, കൂടാതെ ബ്ലേഡ് കീ ഇഗ്നീഷൻ തുടങ്ങിയ സവിശേഷതകളുണ്ട്.

സ്‌പോർട്ട്സ്റ്റർ മോഡലുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന മിഷലിൻ സ്‌കോർച്ചർ 31 ടയറുകൾ, ആഗോള എമിഷൻ നിലവാരം ഉറപ്പുവരുത്തുന്ന ക്ലോസ്ഡ് ലൂപ്പ് എക്‌സോസ്റ്റ് സംവിധാനം എന്നിവയാണ് ഹാർലി ഡേവിഡ്‌സൺ 1200 കസ്റ്റത്തിന്റെ മറ്റ് സവിശേഷതകൾ. ഹാർലി ഡേവിഡ്‌സണിന്റെ എല്ലാ ഡീലർഷിപ്പുകളിലും കസ്റ്റം ലഭ്യമാണ്.