പുതിയ മോഡലുകളുമായി ഹാർലി ഡേവിഡ്‌സൺ

Posted on: September 22, 2015

കൊച്ചി : ഹാർലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോർ സൈക്കിൾ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തി. ഏറ്റവും പുതിയതും പരിഷ്‌കരിച്ചതുമായ ഉത്
പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഡാർക്ക് കസ്റ്റം മോഡൽ വിഭാഗത്തിൽ അയൺ 883, ഫോർട്ടി എയ്റ്റ്, സ്ട്രീറ്റ് 750 എന്നീ ബൈക്കുകളും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മാനിച്ച് വിപണിയിലേക്ക് തിരിച്ചെത്തുന്ന റോഡ് കിംഗും, എൻജിൻ അപ്ഗ്രഡേഷനു ശേഷം പുതുതായി എത്തുന്ന ക്രൂസർ മോഡൽ സോഫ്റ്റ് ലൈനും, ഹാർലി ഡേവിഡ്‌സൺ ഇന്ത്യയുടെ മോട്ടോർ സൈക്കിളുകളുടെ ശ്രേണിയെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

ഹാർലി ഡേവിഡ്‌സൺ അയൺ 883: ബ്ലാക്ക് ഡെനിം നിറത്തിൽ, ഗരാജ് സ്‌റ്റൈൽ നിർമ്മിതിയുമായി എത്തുന്ന അയൺ 883 പൂർണമായും ഒരു അർബൻ മോട്ടോർ സൈക്കിളാണ്. സ്‌ട്രെയ്റ്റ് കട്ട് മഫ്‌ളറുകൾ താഴ്ന്ന ഡ്രാഗ് സ്റ്റൈൽ സോളോ ടക്ക്, റോൾ സീറ്റ് തുടങ്ങിയ സവിശേഷതകളോടെ എത്തുന്ന അയൺ 883 മികച്ച യാത്ര സുഖവും റോഡിൽ സുരക്ഷിതത്വവും ഉറപ്പു തരുന്നു.

ഹാർലി ഡേവിഡ്‌സൺ ഫോർട്ടി-എയ്റ്റ്: ആക്രമണോത്സുകനായ ബുൾഡോഗിനെ സ്മരിക്കുന്ന നിർമ്മിതിയാണ് ഫോർട്ടി എയ്റ്റിന്റേത്. പുതിയ സീറ്റ്, മഗ്നീഷ്യം സ്റ്റീൽ കൊണ്ട് നിർമ്മിച്ച ചക്രങ്ങൾ, 49 എംഎം വീതിയുള്ള ഫോർക്കുകൾ, ക്രമീകരിക്കാവുന്ന റിയർ സസ്‌പെൻഷൻ എന്നിവയോടുകൂടി ഈ വർഷം വിപണിയിലെത്തുന്ന ഫോർട്ടി എയ്റ്റ് മികച്ച യാത്രകൾക്കായി ഒരുക്കിയിരിക്കുന്നതാണ്. 2.1 ഗാലറ്റ് പീനട്ട് ടാങ്കിൽ എഴുപതുകളിലെ കായികമത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന ഗ്രാഫിക്‌സ്, ബ്രേക്ക് റൂട്ട് എന്നിവ മിഴിവേകുന്ന ഫോർട്ടി എയ്റ്റ് വെലോസിറ്റി റെഡ് സൺഗ്ലോ നിറത്തിലും വിപണിയിൽ ലഭ്യമാണ്.

ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750: ഏതു നാഗരിക ചുറ്റുപാടിലും അനായാസം ഉപയോഗിക്കാൻ പറ്റുന്ന ഹാർലി ഡേവിഡ്‌സൺ സ്ട്രീറ്റ് 750ൽ എക്‌സ് വി ട്വിൻ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി പുതിയ ബ്രേക്കിംഗ് സിസ്റ്റവും, മെച്ചപ്പെട്ട വയർ ലൂം റൂട്ടിംഗും ഉൾപ്പെടുത്തിയ സ്ട്രീറ്റ് 750 ഇപ്പോൾ സുപ്പീരിയർ ബ്ലൂ നിറത്തിലും ലഭ്യമാണ്.

ഹാർലി ഡേവിഡ്‌സൺ റോഡ് കിംഗ്: സുഖകരവും അനായാസവുമായ യാത്രയാണ് റോഡ് കിംഗ് മോട്ടോർ സൈക്കിളിന്റെ പ്രത്യേകത. ദീർഘദൂര യാത്രകൾക്കും സാഹസിക യാത്രകൾക്കും അനുയോജ്യമാണ്.

ഹെറിറ്റേജ് സോഫ്റ്റ് ടെയ്ൽ ക്ലാസിക്ക്: ഹാർലി ഡേവിഡ്‌സണിന്റെ ഏറ്റവും ജനപ്രീതി നേടിയ മോഡൽ. പുതിയ സാഡിൽ ബാഗുകൾ, ഹൈ ഔട്ട്പുട്ട് ട്വിൻ കാം 103 എൻജിൻ സ്റ്റാൻഡേർഡ് ക്രൂസ് കൺേട്രാൾ എന്നിവയോടു കൂടി മികച്ച സ്‌റ്റൈലും പ്രകടനവും കാഴ്ചവയ്ക്കുന്നു നവീകരിച്ച ഹെറിറ്റേജ് സോഫ്റ്റ് ടെയ്ൽ ക്ലാസിക്ക്.

ഹാർലി ഡേവിഡ്‌സൺ അയൺ 883-ന് 7,37,000 രൂപയും ഫോർട്ടി എയ്റ്റിന് 9,12,000 രൂപയുമാണ് വില. സ്ട്രീറ്റ് 750-ന് 4,52,000 രൂപയും തിരിച്ചെത്തുന്ന റോഡ്കിംഗിന് 25 ലക്ഷം രൂപയും ഹെറിറ്റേജ് സോഫ്റ്റ് ടെയ്ൽ ക്ലാസിക്കിന് 16 ലക്ഷം രൂപയുമാണ് വില. (എല്ലാം ഡൽഹി എക്‌സ് ഷോറൂം വില.)

ബ്ലാക്ക് ലേബൽ കളക്ഷനിൽ ഉൾപ്പെടുത്താവുന്ന പുതിയ മോട്ടോർ വസ്ത്രങ്ങളും, കൂടാതെ മോട്ടോർ സൈക്കിളുകൾ പേഴ്‌സണലൈസ് ചെയ്യാനുള്ള പാർട്ടുകളും ആക്‌സസറീസുകളും ഹാർലി ഡേവിഡ്‌സൺ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

TAGS: Harley-Davidson |