കോഴിക്കോട് മെഴ്‌സിഡസ് ബെൻസ് ലക്‌സ് ഡ്രൈവ്

Posted on: November 7, 2016

mercedes-benz-luxe-drive-bi

കോഴിക്കോട് : മെഴ്‌സിഡസ് ബെൻസിന്റെ ബ്രാൻഡ് മികവ് പ്രദർശിപ്പിക്കുന്ന ലക്‌സ് ഡ്രൈവ് കോഴിക്കോട് സ്വപ്ന നഗരി മൈതാനത്ത് നടന്നു. നിലവിലുള്ള ഉപഭോക്താക്കളെയും ഭാവിയിൽ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ വാങ്ങാൻ സാധ്യതയുള്ളവരെയും പങ്കെടുപ്പിച്ചായിരുന്ന പരിപാടി. ഇന്ത്യയിൽ ഈ വർഷം ലക്‌സ് ഡ്രൈവ് നടക്കുന്ന പത്താമത്തെ നഗരമാണ് കോഴിക്കോട്.

പ്രത്യേകം തയാറാക്കിയ ട്രാക്കിലൂടെ മെഴ്‌സിഡസ് ബെൻസ് കാറുകളിലുള്ള യാത്ര ക്ഷണിതാക്കളുടെ സിരകളെ ത്രസിപ്പിക്കുന്നതായിരുന്നു. ബോളിവുഡ് മെഗാതാരം ഷാരൂഖ് ഖാന്റെ പത്‌നിയും പ്രമുഖ ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ രൂപകൽപ്പന ചെയ്ത ഗൃഹാലങ്കാര സാമഗ്രികളുടെ വിപുലമായ പ്രദർശനം ലക്‌സ് ഡ്രൈവിനോട് അനുബന്ധിച്ച് നടന്നു. ലോക പ്രശസ്ത പാചക വിദഗ്ധ റിതു ദാൽമിയ തയാറാക്കിയ ചില വിശിഷ്ട ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാനുള്ള ഭാഗ്യവും ലക്‌സ് ഡ്രൈവിൽ പങ്കെടുത്തവർക്ക് ലഭിച്ചു.

mercedes-benz-lux-drive-clt

മെഴ്‌സിഡസ് ബെൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് കോഴിക്കോട് എന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യം മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റോളന്റ് ഫോൾജർ പറഞ്ഞു. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനും മെഴ്‌സിഡസ് ബെൻസ് ബ്രാൻഡിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനും ലക്‌സ് ഡ്രൈവ് സഹായകമാണെന്നും അദേഹം വ്യക്തമാക്കി.

മെഴ്‌സിഡസ് ബെൻസ് മോഡലുകളുടെ ഓൺ റോഡ്, ഓഫ് റോഡ് മികവുകൾ നേരിട്ട് അനുഭവിച്ചറിയാൻ ലക്‌സ് ഡ്രൈവ് അവസരം നൽകി. വിദഗ്ധരായ ഡ്രൈവർ ടീമിന്റെ മേൽനോട്ടത്തിലായിരുന്നു ഡ്രൈവ് പ്രോഗ്രാം. പ്രകടനക്ഷമതയേറിയ എഎംജി മോഡലുകളിലുള്ള യാത്ര അത്യാനന്ദം പകരുന്നതായിരുന്നു. കുട്ടികളുടെ ഉല്ലാസത്തിനായി പ്രത്യേക പ്ലേ സോൺ സജ്ജീകരിച്ചിരുന്നു.