ഒല ഷെയർ പദ്ധതി കൊച്ചിയിലും

Posted on: October 30, 2016

ola-cabs-big

കൊച്ചി : കാർ വാടകയിൽ 50 ശതമാനം വരെ ഇളവ് ലഭിക്കുന്ന ഒല ഷെയർ പദ്ധതി കൊച്ചിയിലും. കുറഞ്ഞ ചാർജ്, കുറയുന്ന ഗതാഗതക്കുരുക്ക്, ഒരു പോയിന്റിൽനിന്നു മൂന്നു വരെ യാത്രാപങ്കാളികൾ തുടങ്ങിയവ വഴി ഉപഭോക്താക്കൾക്ക് ഒല ഷെയർ യാത്രക്കൂലിയിൽ 50 ശതമാനം വരെ ഇളവ് ലഭ്യമാക്കും.

ഒലയിൽ ലഭ്യമായിട്ടുള്ള ട്രാക്ക് യുവർ റൈഡ്, എസ്ഒ എസ്, എമർജൻസി കോണ്ടാക്ട്, നമ്പർ മാസ്‌കിംഗ്, 24 മണിക്കൂറുമുള്ള കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ ഒല ഷെയറിലും ലഭിക്കുമെന്ന് ഒല സിഎംഒയും കാറ്റഗറീസ് ഹെഡ്ഡുമായ രഘുവേശ് സരൂപ് പറഞ്ഞു. സ്മാർട് സിറ്റി മിഷനിൽ തെരഞ്ഞെടുത്തിട്ടുള്ള കൊച്ചിയിൽ നിലവിലുള്ള ഗതാഗത സംവിധാനത്തെ ശക്തമാക്കാൻ ഒല ഷെയർ പോലുള്ള സ്മാർട്ട് ഗതാഗത സൊലൂഷൻ സഹായകരമാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Ola | OLA Share |