ഔഡി ക്യു3 ഡൈനാമിക് എഡിഷൻ

Posted on: October 9, 2016

audi-q3-dynamic-edition-big

ന്യൂഡൽഹി : ഔഡി ക്യു3 എസ് യു വിയുടെ ഡൈനാമിക് എഡിഷൻ പുറത്തിറക്കി.  പ്രൊജക്ഷൻ കാർപറ്റ് ലാമ്പ്, ലോവർ ബംബർ ലിപ് സ്‌പോയ്‌ലർ, ക്ലിയർ ലെൻസ് ടെയ്ൽ ലാമ്പ്, സ്‌പോർട്ടി എയർ ഇൻലെറ്റ് കവർ, പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവയാണ് ഡൈനാമിക് എഡിഷന്റെ സവിശേഷതകൾ.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഔഡി ക്യു3 ഡൈനാമിക് എഡിഷൻ പുറത്തിറക്കിയിട്ടുള്ളത്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക് ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് ആൻഡ് ഹിൽ ഡിസിന്റ് അസിസ്റ്റ്, ഓട്ടോ ഡിമ്മിംഗ് മിറേഴ്‌സ്, ഫ്‌ളാറ്റ് ടയർ ഇൻഡിക്കേറ്റർ, ആറ് എയർ ബാഗുകൾ എന്നി ഔഡി ക്യു3യിലുണ്ട്.

audi-q3-dynamic-edition-rea

കൂടാതെ എംഎംഐ നാവിഗേഷൻ സിസ്റ്റം, പാർക്കിംഗ് സിസ്റ്റം പ്ലസ് റിയർ വ്യു ക്യാമറ എന്നിവയും ഡ്രൈവിംഗ് ആയാസകരമാക്കുന്നു. ഇന്ത്യയിലെമ്പാടുമായി 101 യൂണിറ്റുകൾ മാത്രമാണ് വില്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. 39.78 ലക്ഷം രൂപയാണ് (ഡൽഹി) എക്‌സ്‌ഷോറൂം വില.