ഒല കോർപറേറ്റ് പ്ലാറ്റ്‌ഫോമിൽ മുൻനിരകമ്പനികൾ

Posted on: September 18, 2016

ola-cabs-big

കൊച്ചി : ജോലിക്കാരുടെ യാത്ര സുഗമമാക്കുന്ന ഒല കോർപറേറ്റ് പ്ലാറ്റ്‌ഫോമിൽ കൂടുതൽ കമ്പനികൾ ചേർന്നു. എയർടെൽ, റിലയൻസ് എഡിഎ, ലാർസൻ ആൻഡ് ട്യൂബ്രോ, താജ് ഹോട്ടൽസ്, തോമസ് കുക്ക്, ഗോദ്‌റെജ് എന്നി കമ്പനികളാണ് ഒല കോർപറേറ്റ് സർവീസ് സ്വീകരിക്കുവാൻ തീരുമാനിച്ചത്. ഈ കമ്പനികൾ ഇതുവഴി അവരുടെ ട്രാൻസ്‌പോർട്ടിംഗ് ചെലവ് 60 ശതമാനം വരെ കുറയ്ക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്‌പോർട്ടേഷൻ പ്ലാറ്റ്‌ഫോമായ ഒല 100 നഗരങ്ങളിലായി 2,00,000 കമ്പനി ജീവനക്കാർക്ക് തടസമില്ലാത്ത യാത്രയാണ് ലഭ്യമാക്കുന്നത്. ഒല കോർപറേറ്റിൽ പോസ്റ്റ് റൈഡ് അപ്രൂവൽ മെക്കാനിസവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി കമ്പനികളിലെ മാനേജർമാർക്ക് അവരുടെ ടീമിന്റെ യാത്ര നിരീക്ഷിക്കാനും യാത്ര അംഗീകരിക്കുവാനും സാധിക്കും.

ആപ്പ് ഉപയോഗിച്ച് ബുക്കിംഗ് നടത്താം. എല്ലാ മെട്രോയിലും അഞ്ചു മിനിറ്റിനകം വാഹനം ലഭ്യമാകും. വാഹനം കാത്തുനിൽക്കുന്ന ബുദ്ധിമുട്ട് ഒഴിവാകുകയും ചെയ്യുന്നു. കേന്ദ്രീകൃത ബില്ലാണ് കമ്പനി ലഭ്യമാക്കുന്നത്.

യാത്രയ്ക്കു ഉയർന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലൈവ് റൈഡ് ട്രാക്കിംഗ് ലഭ്യമാക്കിയിട്ടുണ്ട്. ഡ്രൈവർമാരെ കർശന പരിശോധനയ്ക്കു ശേഷമാണ് എടുക്കുന്നത്.ഒല കോർപറേറ്റ് ട്രാൻസ്‌പോർട്ടേഷൻ പ്ലാറ്റ്‌ഫോമിനു പുറമേ, ഒല മൈക്രോ, ഒല മിനി, ഒല പ്രൈം, ഒല റെന്റൽ, ഒല ലക്‌സ്, ഒല ഷെയർ തുടങ്ങിയ വിവിധ ട്രാൻസ്‌പോർട്ട് പ്ലാറ്റ്‌ഫോമുകൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

കോർപറേറ്റ് ട്രാൻസ്‌പോർട്ടിംഗിൽ ഒല വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒല കോർപറേറ്റ് തലവൻ അങ്കിത് ജയിൻ പറഞ്ഞു.

TAGS: Ola |