സ്മാർട്ട് മൊബിലിറ്റി : മഹീന്ദ്രയും ഒലയും സഹകരിക്കുന്നു

Posted on: September 9, 2016

ola-cabs-big

 

കൊച്ചി : സ്മാർട്ട് മൊബിലിറ്റിയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഒലയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. 2018 ഓടെ 40,000 ഡ്രൈവർ പാർട്ട്ണർമാരെ ശാക്തീകരിക്കാനാണ് ഇരു കമ്പനികളും ഒരുങ്ങുന്നത്. വാഹന വില്പന, വായ്പ എന്നീ മേഖലകളിലായി 2600 കോടി രൂപയിലേറെ നേട്ടമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

മഹീന്ദ്ര കാറുകൾക്ക് പ്രത്യേക വില, ആകർഷകമായ വായ്പകൾ, തുടക്കത്തിൽ പണമടക്കാതെയുള്ള വായ്പാ സൗകര്യം, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ലഭ്യമായവയിൽ ഏറ്റവും മികച്ച നിരക്കുകൾ, സബ്‌സിഡിയോടു കൂടിയ ഇൻഷുറൻസ് പ്രീമിയം, അറ്റകുറ്റപ്പണികൾക്ക് സമഗ്രമായ പാക്കേജുകൾ എന്നിവയ്‌ക്കൊപ്പം ഒല സംവിധാനത്തിൽ ആകർഷകമായ നേട്ടങ്ങളും ഇതിലൂടെ ലഭിക്കും.

ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സഹകരണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു. കുറഞ്ഞത് 40,000 ഡ്രൈവർ ഉടമസ്ഥരുടേയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ബില്യൺ ഇന്ത്യക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കാൻ മഹീന്ദ്രയുമായി സഹകരിക്കുന്നത് തങ്ങൾക്കേറെ ആഹ്ലാദം പകരുന്നതായി ഒല സഹ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു.

TAGS: Ola |