ഓണം ഓഫറുകളുമായി ഫോക്‌സ്‌വാഗൻ

Posted on: August 24, 2016

Volkswagen-Chingam-delivary

കൊച്ചി : പോളോയും വെന്റോയും വാങ്ങുന്നവർക്ക് ഓണം ഓഫറായി സ്വർണ നാണയം, സൗജന്യ ഇൻഷ്വറൻസ്, കൂടുതൽ കാലത്തേക്ക് വാറണ്ടി, സൗജന്യമായി ആക്‌സസറികൾ എന്നിവ ഫോക്‌സ്‌വാഗൻ ലഭ്യമാക്കുന്നു. കൂടാതെ ഫോക്‌സ്‌വാഗന്റെ എല്ലാ കാറുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവും എല്ലാ ഷോറൂമുകളിലുമുണ്ടാവും.

പുതുമുഖമായ അമിയോയും ഓണത്തിന് ഫോക്‌സ്‌വാഗൻഅവതരിപ്പിക്കുന്നു. സെഡാൻ വിഭാഗത്തിൽ ഇതാദ്യമായി ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പർ, സെന്റർ ആം റെസ്റ്റ്, ആന്റി-പിഞ്ച് പവർ വിൻഡോ, സ്റ്റാറ്റിക് കോർണറിംഗ് ലൈറ്റ് എന്നിവ ഫോക്‌സ്‌വാഗൻ അമിയോയിൽ ലഭ്യമാണ്. കൂടാതെ എബിഎസ്, എയർ ബാഗുകൾ തുടങ്ങിയ ഏറ്റവും മുന്തിയ സുരക്ഷാ സംവിധാനങ്ങളുമുണ്ട്.ഓണം ഓഫറുകൾ ആഗസ്റ്റ് 30 വരെയാണ് ലഭ്യമാവുക.

ചിങ്ങം ഒന്നിന് മാത്രം കേരളത്തിൽ 148 ഫോക്‌സ്‌വാഗൺ കാറുകൾ ഡെലിവറി നൽകിയതായി ഫോക്‌സ്‌വാഗൻ പാസഞ്ചർ കാർസ് മാർക്കറ്റിംഗ് തലവൻ കമൽ ബസു പറഞ്ഞു. ഇതിൽ 40 എണ്ണവും കൊച്ചിയിലെ ഷോറുമുകളിൽ നിന്നായിരുന്നു. കേരളം ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ പ്രധാന വിപണിയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS: Volkswagen Cars |