ഹോണ്ട നവിയുടെ വിൽപന 10,000 കടന്നു

Posted on: June 20, 2016

Honda-Navi-geen-Big

കൊച്ചി : വിപണിയിലെത്തി രണ്ട് മാസത്തിനകം തന്നെ ഹോണ്ട നവിയുടെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടു. യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള ഈ മോട്ടോ സ്‌കൂട്ടർ കഴിഞ്ഞ ഡൽഹി ഓട്ടോ ഷോയിലാണ് അവതരിപ്പിക്കപ്പെട്ടത്.

പരമ്പരാഗത രീതിയിൽ നിന്ന് മാറിയുള്ള രൂപകൽപന, ആകർഷണീയത, ഉടമയുടെ ഇംഗിതത്തിനനുസരിച്ച് രൂപകൽപനയിൽ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം എന്നിവയാണ് നവിയെ യുവാക്കളുടെ ഇഷ്ടബൈക്കാക്കിയതെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) യദ്‌വീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

100-110 സിസി വിഭാഗത്തിലുള്ള നവി പൂർണമായും ഇന്ത്യയിൽ രൂപകൽപന ചെയ്യപ്പെട്ടതാണ്. നവിയുടെ 109 സിസി എൻജിൻ 7000 ആർപിഎമ്മിൽ 8 പിഎസ് കരുത്തും 5500 ആർപിഎമ്മിൽ 8.96 എൻഎം ടോർക്കും പ്രദാനം ചെയ്യുന്നു. മുൻ, പിൻ ചിക്രങ്ങൾക്ക് യഥാക്രമം 12 ഇഞ്ച്, 10 ഇഞ്ച് വലിപ്പമാണുള്ളത്. ട്യൂബില്ലാത്ത ടയറുകളുമാണ്. 39,648 രൂപയാണ് ഡൽഹി (എക്‌സ്-ഷോറൂം) വില. 5 നിറങ്ങളിൽ ലഭ്യമാണ്.