ഹോണ്ട വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി

Posted on: March 9, 2016

Honda-Womens-Day-2016-Big

കൊച്ചി : ലോക വനിതാ ദിനം പ്രമാണിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ വനിതകളെ ആദരിക്കുകയും വനിതാ ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്തു. ഹോണ്ടയുടെ ഗുജറാത്തിലെയും ഗുർഗാവിലെയും തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽ 450-ലേറെ സ്ത്രീകൾക്ക് ടെയ്‌ലറിംഗ്, ബ്യൂട്ടീഷ്യൻ, കളിപ്പാട്ട, ചന്ദനത്തിരി, മെഴുകുതിരി നിർമാണം എന്നിവയിൽ പരിശീലനമാരംഭിച്ചു.

രണ്ട് മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിനുശേഷം നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കൗൺസിൽ ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും.കൂടാതെ ഹോണ്ടയുടെ രാജ്യത്തെ ട്രാഫിക് പാർക്കുകളിൽ നടന്ന ചടങ്ങുകളിൽ 1200-ലേറെ വനിതകളെ ആദരിച്ചു. ഈ ട്രാഫിക് പാർക്കുകളിൽ ഇതുവരെയായി 15,000 ലേറെ സ്ത്രീകൾക്ക് ട്രാഫിക് നിയമങ്ങളിൽ പരിശീലനം നൽകി.