അശോക് ലേലാൻഡ് കാപ്റ്റൻ 40ഐടി ട്രാക്ടർ വിപണിയിലിറക്കി

Posted on: February 2, 2016

Ashok-Leyland-Captain-40iT-

കൊച്ചി : അശോക് ലേലാൻഡ് ഇന്ധനക്ഷമതയുള്ള പുതിയ കാപ്റ്റൻ 40ഐടി ട്രാക്ടർ വിപണിയിലെത്തിച്ചു. കമ്പനിയുടെ ജനപ്രിയ ട്രാക്ടറായ കാപ്റ്റൻ ശ്രേണിയിലെ ഏറ്റവും പുതിയ ട്രാക്ടറാണിത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയപ്പൂരിലാണ് ട്രാക്ടർ പുറത്തിറക്കിയത്.

ഡ്രൈവർമാർ, മറ്റു ഉപഭോക്താക്കൾ എന്നിവരുമായുള്ള നിരന്തര ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്റ്റൻ 40ഐടി വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നു അശോക് ലേലാൻഡ് ട്രക് വിഭാഗം പ്രസിഡന്റ് രാജീവ് സഹാരിയ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള കാബിൻ, മികച്ച ഇന്ധന ക്ഷമത തുടങ്ങി പൂർണമായും ഇന്ത്യൻ ആവശ്യങ്ങൾ കണക്കിലെടുത്താണ് രൂപകല്പന. ഏതാണ്ട് 23 ലക്ഷം കിലോമീറ്റർ റോഡ് ടെസ്റ്റിംഗിനുശേഷമാണ് ഇതു വിപണിയിലെത്തിച്ചിട്ടുള്ളത്. ട്രക്ക് 40 ടൺ, 49 ടൺ റേഞ്ചുകളിൽ ലഭ്യമാണ്.

ഇന്റലിജന്റ് ഇന്ധന മാനേജ്‌മെന്റ് സംവിധാനം വഴി, ലോഡ് ഇല്ലാത്തപ്പോഴും പൂർണ ലോഡ് ഉള്ളപ്പോഴും ഏറ്റവും കാര്യക്ഷമമായ ഇന്ധനോപയോഗം ഉറപ്പു വരുത്തുന്നു. കുറഞ്ഞ ഗിയർ ഷിഫ്റ്റ് മികച്ച പിക്കഅപ്, കുറവ് അറ്റകുറ്റപ്പണികൾ, ഉയർന്ന കാബ് ടിൽറ്റ് ആംഗിൾ തുടങ്ങിയവയും കാപ്റ്റൻ 40ഐടിയുടെ സവിശേഷതകളാണ്. ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് ഈ ട്രക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

ഏതു കാലാവസ്ഥയിലും സുഖകരമായ ഇരിപ്പു പ്രദാനം ചെയ്യുന്നു. മികച്ച ലെഗ് സ്‌പേസും ഉയർന്ന റൂഫ് ഹാച്ചുമുള്ള കാബിനിൽ സുരക്ഷിതമായ ലോക്കർ, മൊബൈൽ ചാർജർ, മ്യൂസിക് പ്ലേയർ, യുഎസിബി പോർട്ട്, കിടക്കാനുള്ള സൗകര്യം തുടങ്ങിയവ ലഭ്യമാക്കിയിരിക്കുന്നു. ചുരുക്കത്തിൽ ഡ്രൈവിംഗിനും ഡ്രൈവർക്കും സുഖകരമായ അന്തരീക്ഷം ലഭ്യമാക്കിയിരിക്കുകയാണ്. ഉത്തർഖണ്ഡിലെ പാന്ത്‌നഗറിലുള്ള കമ്പനിയുടെ പ്ലാന്റിലാണ് കാപ്റ്റൻ 40ഐടിയുടെ നിർമാണം.