മഹീന്ദ്ര കെയുവി 100 ജനുവരി 15 ന് വിപണിയിൽ എത്തും

Posted on: December 20, 2015

Mahindra-KUV100-Big-a

മുംബൈ : മഹീന്ദ്ര & മഹീന്ദ്ര പുറത്തിറക്കുന്ന പുതിയ കോംപാക്ട് എസ് യു വി കെയുവി 100 ജനുവരി 15 ന് വിപണിയിലെത്തും. കെ എന്നത് കൂൾ ആൻഡ് ട്രെൻഡി യുവതലമുറയെയും യുവി എസ് യു വിയെ സൂചിപ്പിക്കുന്നു. എക്‌സ് യു വി 500, ടി യു വി 300 എന്നിവയ്ക്ക് താഴെയാണ് കെയുവി 100 നെ പൊസിഷൻ ചെയ്തിട്ടുള്ളത്.

ലോകോത്തരമായ എംഫാൽക്കൺ പെട്രോൾ (എംഫാൽക്കൺ ജി80), ഡീസൽ (എംഫാൽക്കൺ ഡി75) എൻജിനുകളാണ് കെയുവി 100 ന് കരുത്തുപകരുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിലാണ് കെയുവി 100 ഡിസൈൻ ചെയ്തിട്ടുള്ളത്. അടുത്ത തലമുറ എസ് യു വിയായ കെയുവി 100 മഹാരാഷ്ട്രയിലെ ചക്കാൻ പ്ലാന്റിലാണ് നിർമ്മിക്കുന്നത്. ആകർഷകമായ 7 നിറങ്ങളിൽ കെയുവി 100 ലഭ്യമാകും.

പൂർണമായും യുവജനങ്ങളെ മുന്നിൽ കണ്ടാണ് കെയുവി 100 തയാറാക്കിയിട്ടുള്ളതെന്ന് മഹീന്ദ്ര & മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.