ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ടിന്റെ ബുക്കിംഗ് ആരംഭിച്ചു

Posted on: August 12, 2015

Land-Rover-Discovery-Sport-

കൊച്ചി : ലാൻഡ് റോവറിന്റെ പുതിയ ഡിസ്‌കവറി സ്‌പോർട്ട് സെപ്റ്റംബർ രണ്ടിന് വിപണിയിലെത്തും. പുതിയ ഡിസ്‌കവറി സ്‌പോർട്ട് എസ്‌യുവിയുടെ ബുക്കിംഗ് എല്ലാ അംഗീകൃത ലാൻഡ് റോവർ റീട്ടെയ്‌ലർമാരും സ്വീകരിച്ചു തുടങ്ങി.

ഏറെ പുതുമകളോടെ എത്തുന്ന ഡിസ്‌കവറി സ്‌പോർട്ട് പരമാവധി ഇന്റീരിയർ സ്‌പേസ് ഉപയോഗപ്പെടുത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്ന പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പെടുന്ന വാഹനമാണ്. 5+2 സീറ്റിംഗ് ഓപ്ഷൻ, 9-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ, ടെറയ്ൻ റെസ്‌പോൺസ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഡിസ്‌കവറി സ്‌പോർട്ട് വിപണിയിലെത്തുന്നത്.കൊച്ചിയിലെ ഉൾപ്പടെ 22 അംഗീകൃത ഡീലർമാരിലൂടെ ലാൻഡ് റോവർ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്.