ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ 2019 മോഡല്‍ വിപണിയില്‍

Posted on: December 12, 2018

മുംബൈ : ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ 2019 മോഡല്‍ ഇയര്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണിയില്‍ അവതരിപ്പിച്ചു. സാഹസികതയുടെ യഥാര്‍ഥ ആവേശം ലഭ്യമാക്കുന്നതിനുള്ള വാഹനത്തിന്റെ ശേഷി കൂടുതല്‍ മെച്ചപ്പെടുത്തുന്ന നൂതനവും വിസ്മയകരവുമായ ഫീച്ചറുകളാല്‍ സമ്പന്നമാണ് 2019 മോഡല്‍ ഇയര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ഓരോ പതിപ്പും.

വ്യത്യസ്ത പതിപ്പുകളുടെ വിശാല നിരയും കാര്യക്ഷമതയേറിയ മെച്ചപ്പെട്ട പവര്‍ ട്രെയ്‌നും മികച്ച ഡ്രൈവിംഗ് അനുഭവവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ഡിസ്‌കവറി സ്‌പോര്‍ട്ട് മോഡല്‍ ഇയര്‍ 2019 എന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി പറഞ്ഞു. കൂടാതെ വൈവിധ്യത്തിന്റെ സവിശേഷ സംയോജനവും വേറിട്ട ഡിസൈനും ഡിസ്‌കവറി സ്‌പോര്‍ട്ടിനെ ലാന്‍ഡ് റോവര്‍ ഉത്പന്ന നിരയിലെ മുന്‍നിര മോഡലുകളിലൊന്നാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2.0 I ഇന്‍ജീനിയം ഡീസല്‍ കരുത്തു പകരുന്ന എസ്ഇ, എച്ച്എസ്ഇ പതിപ്പുകള്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ 132 സണ ഔട്ട്പുട്ട് നല്‍കുന്നു. അതേസമയം പ്യുവര്‍ വേരിയന്റിന് 110 സണ ഔട്ട്പുട്ട് പവര്‍ട്രെയ്ന്‍ തുടര്‍ന്നും കരുത്തു പകരും.

എച്ച് എസ് ഇ ലക്ഷ്വറിയില്‍ മാത്രം ലഭ്യമാകുന്ന ഡൈനാമിക് ഡിസൈന്‍ പായ്ക്കില്‍ ബോഡി സ്റ്റൈലിംഗ് കിറ്റ്, ക്രോം ടെയ്ല്‍പൈപ്പ് ഫിനിഷര്‍, സവിശേഷ ബ്ലാക്ക് ഗ്രില്ലോടു കൂടിയ ബ്ലാക്ക് പാക്ക്, സവിശേഷ ബ്ലാക്ക് റിയര്‍ ലൈസന്‍സ് പ്ലേറ്റ് പ്ലിന്ത്, റെഡ് സ്‌പോര്‍ട്ട് ബാഡ്ജ് തുടങ്ങിയ സുപ്രധാന ബാഹ്യ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുന്നു. അപ്‌ഗ്രേഡ് ചെയ്ത ഇത്തരം സവിശേഷ ഗുണങ്ങള്‍ക്കൊപ്പം ടച്ച് പ്രോ ഡ്യുവോയ്ക്ക് സമാനമായ വിധത്തില്‍ കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്ത ടച്ച് പ്രോയും ലഭിക്കുന്നു. 27 അംഗീകൃത ഔട്ട്‌ലെറ്റുകളിലൂടെ ഇന്ത്യയില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ലഭ്യമാകും.