മഹീന്ദ്ര ടിയുവി 300 സെപ്റ്റംബറിൽ പുറത്തിറക്കും

Posted on: August 1, 2015

Mahindra-TUV300-Pre-Launch-മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഈ വർഷം പുറത്തിറക്കുന്ന പുതിയ കോംപാക്ട് എസ്‌യുവിയുടെ രേഖാചിത്രം പുറത്തുവിട്ടു. ടിയുവി 300 എന്ന മോഡൽ സെപ്റ്റംബറിൽ വിപണിയിലെത്തും. എക്‌സ്‌യുവി 500 ന്റെ മാതൃകയിൽ ടിയുവി ത്രീ ഡബിൾ ഒ എന്നാണ് പേരിന്റെ ഉച്ഛാരണം. ടി എന്നത് ടഫ് എന്നതിന്റെ സൂചനയാണ്, 300 സീരീസിന്റെ പേരാണ്.

Mahindra-TUV-300-Side-Bigയുദ്ധ ടാങ്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടിയുവി 300 ന്റെ രൂപകൽപ്പന. പുതിയ പ്ലാറ്റ്‌ഫോമിലാണ് ടിയുവി 300 നിർമ്മിച്ചിരിക്കുന്നത്. മികച്ച ഇന്ധന ക്ഷമതയുള്ള എം ഹോക്ക് എൻജിനാണ് എസ്‌യുവിക്ക് കരുത്ത് പകരുക.
ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ യു 301 എന്ന കോഡ് നൽകിയാണ് ഈ എസ്‌യുവി വികസിപ്പിച്ചത്. മഹാരാഷ്ട്രയിലെ ചക്കാൻ പ്ലാന്റിലായിരിക്കും നിർമ്മാണം.

കൂടിയ ഗ്രൗണ്ട് ക്ലിയറൻസ്, പരന്ന റൂഫ്, ഉയർന്ന ഫ്രണ്ട് നോസ് തുടങ്ങിയ സവിശേഷതകളുള്ള മികച്ച എസ്‌യുവിയാണ് ടിയുവി 300 എന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.