സ്‌ക്കോർപിയോ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റ് വിപണിയിൽ

Posted on: July 29, 2015

Scorpio-Big

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്‌ക്കോർപ്പിയോയുടെ ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചു. ടോപ്പ് എൻഡ് എസ് 10 വേരിയന്റിലാണ് 13.13 ലക്ഷം രൂപയെന്ന ആകർഷകമായ വിലയിൽ (ഡൽഹിയിലെ എക്‌സ് ഷോറൂം വില) ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 4 ഡബ്ലിയുഡി ഓപ്ഷനോടു കൂടി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിക്കുന്ന ഏക എസ് യു വി ആണ് ഇത്. സ്ഥല സൗകര്യവും പ്രകടനവും ഒത്തിണങ്ങിയ ഈ യഥാർത്ഥ എസ് യു വി യ്ക്ക് കൂടുതൽ സുരക്ഷയും സൗകര്യവും ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ വേരിയന്റ് അതുല്യമായ ഡ്രൈവിങ് അനുഭവം നൽകാനെത്തുന്നത്.

തുടർച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ സ്‌ക്കോർപ്പിയോയെ ഇന്നും ഏറ്റവും പ്രസക്തമാക്കി തുടരുകയാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീൺ ഷാ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കൾക്കുള്ള സൗകര്യവും ഒരുമിച്ചു കൊണ്ടു പോകുന്ന തങ്ങൾ സ്‌ക്കോർപ്പിയോയിലൂടെ ആദ്യ ഇന്ത്യൻ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എസ് യു വി പുറത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ സ്‌ക്കോർപ്പിയോയുടെ പുതു തലമുറ പ്ലാറ്റ്‌ഫോമിൽ തങ്ങൾ ഓട്ടോമാറ്റിക് ഓപ്ഷൻ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.