മഹീന്ദ്ര ക്വിക്ക് സർവീസ് എറണാകുളം ജില്ലയിലും

Posted on: July 20, 2015

Mahindra-Qwick-Service-ekm-

കൊച്ചി : മഹീന്ദ്ര & മഹീന്ദ്ര എറണാകുളം ജില്ലയിൽ ക്വിക്ക് സർവീസ് സേവനത്തിനു തുടക്കം കുറിച്ചു. പെരുമ്പാവൂരിന് സമീപം പുല്ലുവഴിയിലാണ് തുറന്നത്. മഹീന്ദ്രയുടെ ശ്രേണിയിലെ വ്യക്തിഗത ആവശ്യത്തിനുള്ള വാഹനങ്ങൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സർവീസ് ചെയ്തു നൽകുവാൻ പ്രത്യേക പരിശീലനം നേടിയ ടെക്‌നീഷ്യന്മാരുടെ സംഘങ്ങളും ആധുനിക സംവിധാനങ്ങളോടുകൂടിയ സർവീസ് ബേകളും ഉണ്ട്. വാഹനം എത്തിയാലുടൻ റിവേഴ്‌സ് കൗണ്ട്ഡൗൺ ആരംഭിക്കുന്ന ടൈമർ ക്ലോക്കുകൾ ഓരോ ബേയിലും സ്ഥാപിച്ചിട്ടുണ്ട്.

വൈഫൈയും, എ.സി.യും ഉള്ള കാത്തിരിപ്പു മുറിയിലിരുന്ന് ഉടമകൾക്ക് വാഹനത്തിന്റെ വാട്ടർലെസ് ഡ്രൈവാഷിനു ശേഷം മെയിന്റനൻസ് നടത്തുന്നത് നേരിൽ കാണാം. മഹീന്ദ്ര ക്വിക്ക് സർവീസിനായി മൊബൈൽ ആപ്പ് ഉപയോഗിച്ച് സൗകര്യമുള്ള സമയം തിരഞ്ഞെടുത്തശേഷം എത്തിയാൽ മതി. ഇത്തരത്തിലെ കൂടുതൽ ക്വിക്ക് സർവീസ് കേന്ദ്രങ്ങൾ മറ്റു നഗരങ്ങളിലും ആരംഭിക്കുമെന്ന് ഉദ്ഘാടന വേളയിൽ കമ്പനിയുടെ ദക്ഷിണേന്ത്യയിലെ കസ്റ്റമർ കെയർ വിഭാഗം ജനറൽ മാനേജർ കെ. രവി പറഞ്ഞു.