എർട്ടിഗയ്ക്കും ഡ്യൂക്കിനും ഗോഡ്‌സ് ഓൺ വാഹന അവാർഡുകൾ

Posted on: May 19, 2013

കെൻവുഡ് ഗോഡ്‌സ് ഓൺ കാർ ആൻഡ് ബൈക്ക് അവാർഡുകൾ – 2012 പ്രഖ്യാപിച്ചു. മാരുതി സുസുക്കി എർട്ടിഗയ്ക്കാണ് കാർ ഓഫ് ദ ഇയർ പുരസ്‌കാരം. കെടിഎം ഡ്യൂക്ക് 200, ബൈക്ക് ഓഫ് ദ ഇയർ അവാർഡ് നേടി. ഇന്ത്യൻ വിപണിയിലെത്തിയ കാറുകൾക്കും ബൈക്കുകൾക്കും ഉൾപ്പെടെ 28 കാറ്റഗറികളിലായാണ് ഇക്കുറി അവാർഡുകൾ നിർണയിക്കപ്പെട്ടത്.

ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡ്ദാന ചടങ്ങ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഡീലർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനർഹരായ നിപ്പോൺ ടൊയോട്ടയ്ക്കും പ്രോമിസിംഗ് ബ്രാൻഡായി തെരഞ്ഞെടുക്കപ്പെട്ട ഹാൻകൂക്കിനും മന്ത്രി അവാർഡുകൾ സമ്മാനിച്ചു. ടോപ്ഗിയർ മാനേജിംഗ് എഡിറ്റർ എസ്. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രൻ, കുര്യൻ ഏബ്രഹാം, അവാർഡ് ടൈറ്റിൽ സ്‌പോൺസറായ കെൻവുഡിന്റെ സീനിയർ മാനേജർ തക്കേഷി ഷിൻമെൻ, ഇന്ത്യ, ലെയ്‌സൺ ഓഫീസർ കെ ജി സതീഷ്, കോ-സ്‌പോൺസറായ ശിശിര ഗ്രൂപ്പിന്റെ സാരഥി സുര സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളത്തിലെ ആദ്യത്തെ വാഹനമാസികയായ ടോപ്ഗിയറും സൂര്യ ടിവിയിലെ ഓട്ടോഷോയായ ഫ്‌ളൈവീലും കേരളത്തിൽ നിന്നുള്ള ഇംഗ്ലീഷ് മാസികകളായ ക്വാർട്ടർ മൈലും ഫ്‌ളീറ്റ് ഓട്ടോ മാഗും സംയുക്തമായാണ് ഗോഡ്‌സ് ഓൺ കാർ ആൻഡ് ബൈക്ക് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

മറ്റ് അവാർഡ് ജേതാക്കൾ : മാനുഫാക്ചറർ ഓഫ് ദ ഇയർ- റിനോ, മോട്ടോർ സ്‌പോർട്‌സ് ഇനീഷ്യേറ്റീവ് ഓഫ് ദ ഇയർ- മഹീന്ദ്ര അഡ്വഞ്ചർ, ബെസ്റ്റ് എൻട്രി ലെവൽ ഹാച്ച്ബാക്ക്- മാരുതി സുസുക്കി ആൾട്ടോ 800, ബെസ്റ്റ് പ്രീമിയം ഹാച്ച്ബാക്ക്- ഷെവർലെ സെയിൽ യുവ, ബെസ്റ്റ് എൻട്രി ലെവൽ സെഡാൻ- മാരുതി സുസൂക്കി ഡിസയർ, ബെസ്റ്റ് മിഡ്-സൈസ് സെഡാൻ- റിനോ സ്‌കാല, ബെസ്റ്റ് എക്‌സിക്യൂട്ടീവ് സെഡാൻ- ഹ്യൂണ്ടായ് ഇലാൻട്ര, ബെസ്റ്റ് പ്രീമിയം എക്‌സിക്യൂട്ടീവ് സെഡാൻ- ബിഎംഡബ്‌ള്യൂ 3-സീരീസ്, എം.പി.വി ഓഫ് ദ ഇയർ- മാരുതി സുസുക്കി എർട്ടിഗ, ബെസ്റ്റ് കോംപാക്ട് എസ്.യു.വി- റിനോ ഡസ്റ്റർ, ആർ ആന്റ് ഡി എക്‌സലൻസ് ഓഫ് ദ ഇയർ- ടാറ്റ സഫാരി സ്റ്റോം, ബെസ്റ്റ് വേരിയന്റ്- ഹോണ്ട ബ്രിയോ ഓട്ടോമാറ്റിക,് ബെസ്റ്റ് പ്രീമിയം എസ്.യു.വി- മിത്സുബിഷി പജീറോ സ്‌പോർട്ട്, ബെസ്റ്റ് കോംപാക്ട് ലക്ഷ്വറി എസ്.യു.വി- ഓഡി ക്യൂ 3, ബെസ്റ്റ് സ്‌പോർട്‌സ് ട്യൂറർ- മെഴ്‌സിഡസ് ബെൻസ് ബി-ക്ലാസ്, ബെസ്റ്റ് ലക്ഷ്വറി എസ്.യു.വി- മെഴ്‌സിഡസ് ബെൻസ് എം-ക്ലാസ്, സൂപ്പർ ലക്ഷ്വറി മോഡൽ ഓഫ് ദ ഇയർ- റേ റോവർ വോഗ,് ബെസ്റ്റ് സ്‌പോർട്‌സ് ഹാച്ച്- ബിഎംഡബ്‌ള്യൂ മിനി കൂപ്പർ എസ്, ബെസ്റ്റ് കമ്യൂട്ടർ ബൈക്ക്- ഹോണ്ട ഡ്രീം യുഗ, ബെസ്റ്റ് എക്‌സിക്യൂട്ടീവ് ബൈക്ക്- ഹീറോ ഇഗ്നൈറ്റർ, ബെസ്റ്റ് സ്‌പോർട്‌സ് ബൈക്ക്- ഹോണ്ട സിബിആർ 150 ആർ, ബെസ്റ്റ് നേക്കഡ് സ്‌പോർട്‌സ് ബൈക്ക്- കെടിഎം ഡ്യൂക്ക് 200, ബെസ്റ്റ് ക്രൂയിസർ ബൈക്ക്- ഹാർലി ഡേവിഡ്‌സൺ ഫോർട്ടി എയിറ്റ്, സ്‌കൂട്ടർ ഓഫ് ദ ഇയർ- പിയാജിയോ വെസ്പ.