ഇന്ധനക്ഷമത കൂടിയ വെന്റോയുമായി ഫോക്‌സ്‌വാഗൺ

Posted on: June 25, 2015
പുതിയ വെന്റോ ഫോക്‌സ്‌വാഗൺ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ ന്യൂഡൽഹിയിൽ വിപണിയിലിറക്കുന്നു.

പുതിയ വെന്റോ ഫോക്‌സ്‌വാഗൺ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ ന്യൂഡൽഹിയിൽ വിപണിയിലിറക്കുന്നു.

കൊച്ചി : മികച്ച ഇന്ധന ക്ഷമതയും കുറേക്കൂടി സുരക്ഷിതത്വ സംവിധാനങ്ങളുമായി വെന്റോയുടെ പുതിയ മോഡൽ ഫോക്‌സ്‌വാഗൺ വിപണിയിലിറക്കി. പുതിയ വെന്റോയുടെ പെട്രോൾ, ഡീസൽ മോഡലുകൾ ലഭ്യമാണ്. 1.6 ലിറ്റർ എംപിഐ, 7-സ്പീഡ് ഡിഎസ്ജിയോടു കൂടിയ 1.2 ലീറ്റർ ടിഎസ്‌ഐ, 5- സ്പീഡ് മാനുവലിലും, 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനിലുമുള്ള 1.5 ലിറ്റർ ടിഡിഐ എൻജിനുകളിൽ പുതിയ മോഡൽ രൂപകൽപന ചെയ്തിരിക്കുന്നു. പുതിയ പെട്രോൾ മോഡലുകൾക്ക് മുൻ മോഡലുകളെക്കാൾ 7 ശതമാനവും ഡീസൽ മോഡലുകൾക്ക് 2 ശതമാനവും കൂടുതൽ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സാങ്കേതികമായി ഏറ്റവും മികവു പുലർത്തുന്നവയും സുരക്ഷിതത്വത്തിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നവയുമാണ് പുതിയ വെന്റോ മോഡലുകളെന്ന് ഫോക്‌സ്‌വാഗൺ കാർസ് ഇന്ത്യ ഡയറക്ടർ മൈക്കിൾ മേയർ പറഞ്ഞു. സുരക്ഷിതത്വത്തിന് എന്നും മുന്തിയ പരിഗണന നൽകി വരുന്ന ഫോക്‌സ്‌വാഗൺ, കംഫർട്ട് ലൈൻ, ഹൈലൈൻ മോഡലുകളിൽ എബിഎസും, ഡിഎസ്ജി മോഡലുകളിൽ ഇഎസ്പി, ഹിൽ – ഹോൾഡ് ഫംഗ്ഷൻ എന്നിവയും എല്ലാ മോഡലുകളിലും മുന്നിൽ ഇരട്ട എയർബാഗുകളും ലഭ്യമാക്കിയിരിക്കുന്നു. 250 എൻഎം ടോർക്കിൽ 105 പിഎസ് കരുത്ത് പ്രദാനം ചെയ്യുന്നതാണ്. 1.5 ലിറ്റർ ഫോർ – സിലിണ്ടർ ടിഡിഐ ടാർബോ ഡിസൽ എൻജിൻ. ഇത് 21.50 കിലോ മീറ്റർ മൈലേജ് നൽകുന്നു. 175 എൻഎം ടോർക്കിൽ 105 ടിഎസ് കരുത്ത് നൽകുന്ന 1.2 ടിഎസ്‌ഐ എൻജിന്റെ മൈലേജ് 18.19 കിലോമീറ്ററാണ്. 1.6 എംപിഐ എൻജിൻ 153 എൻഎം ടോർക്കിൽ 105 ടിഎസ് കരുത്തോടെ 16.09 കിലോമീറ്റർ മൈലേജ് ലഭ്യമാക്കുന്നു.

പുതിയ വെന്റോ, മോഡലുകളുടെ വില ആരംഭിക്കുന്നത് (മുംബൈ എക്‌സ് ഫോറൂം) 1.5 ടിഡിഐ ഡിഎസ്ജി 10.91 ലക്ഷം രൂപ, 1.5 ടിഡിഐ 8.93 ലക്ഷം രൂപ, 1.2 ടിഎസ്‌ഐ ഡിഎസ്ജി 9.68 ലക്ഷം രൂപ 1.6 എംപിഐ 7.70 ലക്ഷം രൂപ എന്നിവയിലാണ്.

പുതിയ വെന്റോ 1.6 എംപിഐ (എംറ്റി) ട്രെന്റ് ലൈൻ, കംഫർട്ട് ലൈൻ, ഹൈലൈൻ മോഡലുകളിലും 1.2 ടിഎസ്‌ഐ (7-സ്പീഡ് ടിഎസ്ജി) കംഫർട്ട് ലൈൻ, ഹൈലൈൻ, മോഡലുകളിലും 1.5 ടിഡിഐ (എംടി) ട്രെന്റ് ലൈൻ, കംഫർട്ട് ലൈൻ, ഹൈലൈൻ മോഡലുകളിലും. 1.5 ടിഡിഐ (7 സ്പീഡ് ടിഎസ്ജി) കംഫർട്ട് ലൈൻ, ഹൈലൈൻ മോഡലുകളിലും ലഭ്യമാണ്.