മഹീന്ദ്രയുടെ പുതിയ ചരക്കുവാഹനം ജീത്തോ

Posted on: June 15, 2015

Mahindra-Jeeto-big

കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ ചെറിയ ചരക്കുവാഹനത്തിന് ജീത്തോ എന്നു നാമകരണം ചെയ്തു. വാഹനഉടമകൾക്ക് സഹായകമായ മികച്ച പ്രവർത്തനക്ഷമതയുള്ള വാഹനമാകും ജീത്തോ. ജീത്തോ ചെറിയ ചരക്കുവാഹന വിഭാഗത്തിൽ നിർണായക കാൽവെയ്പ്പാകുമെന്ന് ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റും സിഇഒയുമായ പ്രവീൺ ഷാ പറഞ്ഞു.

മികച്ച ഇന്ധനക്ഷമതയുള്ള പുതിയ തലമുറ ഡയറക്ട് ഇൻജക്ഷൻ ഡീസൽ എം – ഡ്യൂറാ എൻജിനാണ് ജീത്തോയുടെ കരുത്ത്. തെലുങ്കാനയിലെ സഹീറാബാദ് പ്ലാന്റിലാണ് ജീത്തോയുടെ നിർമാണം.