നവ യുഗ എക്‌സ് യു വി 500 എത്തി

Posted on: May 28, 2015

Mahindra-XUV-500-Kerala-Lau

കൊച്ചി : അകവും പുറവും അപ്പാടെ പരിഷ്‌കരിച്ച് എക്‌സ് യു വി 500 ന്റെ നവയുഗ മോഡൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊച്ചിയിൽ നിരത്തിലിറക്കി. ഡബ്ല്യൂ 4, ഡബ്ല്യൂ 6, ഡബ്ല്യൂ 8, ഡബ്ല്യൂ 8 എ ഡബ്ല്യൂ ഡി, ഡബ്ല്യൂ 10, ഡബ്ല്യൂ 10 എ ഡബ്ല്യൂ ഡി എന്നിങ്ങനെ ആറ് വേരിയന്റുകളാണ് നവയുഗ എക്‌സ് യു വി 500 ന് ഉണ്ടാവുക. 11.43 ലക്ഷമാണ് ഡബ്ല്യൂ 4 വേരിയന്റിന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില. പുതിയ സൺസെറ്റ് ഓറഞ്ച് ഉൾപ്പെടെ ഏഴ് നിറങ്ങളിൽ ലഭിക്കും.

പുതിയ മോഡലിൽ ക്രോം ഇൻസെർട്ടോടെ ഫ്രണ്ട് ഗ്രിൽ ആകെ പുതുക്കിയാണ് പുതിയ മോഡൽ എത്തുന്നത്. ലൈറ്റ് ഗൈഡോടു കൂടിയ ബെൻഡ് ഹെഡ്‌ലാംബ്, ക്രോം ബെസലോടുകൂടിയ പുതിയ ഫോഗ് ലാംമ്പ്, പുതിയ പ്രീമിയം വിൻഡോ ക്രോം ലൈനിങ്, 43 സെ മീ അലോയ് വീൽ, ഇലക്ട്രിക് സൺറൂഫ്, ഓ ആർ വി എമ്മിൽ ലോഗോ പ്രൊജക്ഷൻ ലാംപ്, സിക്‌സ് വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പുഷ് ബട്ടൺ സീറ്റ്, കീ ലെസ് എൻട്രി, ജി പി എസോടുകൂടിയ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്, പുതുക്കിയ ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ, ബീജ് ലതർ സീറ്റ് തുടങ്ങിയ ഒട്ടേറെ പുതുമകൾവരുത്തിയാണ് എക്‌സ് യു വി 500 എത്തുന്നത്.

330 എൻ എം ടോർക്ക് നല്കുന്ന 2.2 ലിറ്റർ ടർബോ ചാർജ് എൻജിനാണ് എക്‌സ് യു വി 500 ൽ ഉപയോഗിക്കുന്നത്. ബ്രേക്ക് എനർജി ജനറേഷൻ എന്ന സാങ്കേതിക വിദ്യയും ഇതിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മൈലേജ് 16 കിലോമീറ്ററാണ്. ഡോർഹാൻഡിൽ, വീൽ ആർച്ച് എന്നിവയിലും പുതുമ കൊണ്ടുവന്നു. ഹൈടെക് റിയർ പാർക്കിംഗ് ക്യാമറ, വോയ്‌സ് മെസേജ് സംവിധാനം, വോയ്‌സ് കമാൻഡ്, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, റെയിൻ ആൻഡ് ലൈറ്റ് സെൻസർ, ക്രൂയ്‌സ് കൺട്രോൾ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് പുതിയ മോഡൽ അവതരിപ്പിച്ചിട്ടുള്ളത്. മികച്ച നിലവാരത്തിലെ സുരക്ഷാ സംവിധാനങ്ങളും നവയുഗ എക്‌സ് യു വി 500 ന്റെ വാഹന ഉടമകൾക്ക് ലൈഫ് സ്റ്റൈൽ സർവീസ് ആനുകൂല്യങ്ങളും പർപ്പിൾ ക്ലബിലൂടെ ലഭ്യമാക്കും.

പത്ത് ലക്ഷത്തിന് മുകളിലുള്ള പ്രീമിയം ഇനത്തിൽ ഏറ്റവും കൂടുതൽ വരവേൽക്കപ്പെടുന്ന വാഹനമാണ് എക്‌സ് യു വി 500 എന്ന് കമ്പനി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ പ്രവീൺ ഷാ പറഞ്ഞു. പുറത്തിറക്കി മൂന്നുവർഷത്തിനിടെ ഒരുലക്ഷം വാഹനങ്ങൾ വിറ്റഴിക്കുക വഴി ഈ മേഖലയിലെ ട്രെൻഡ് സെറ്ററായി എക്‌സ് യു വി 500 മാറിയെന്ന് മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ആശിഷ് മാലിക് ചൂണ്ടിക്കാട്ടി.