യുഎഇ വിസ അപേക്ഷയ്ക്ക് മൊബൈൽ ആപ്പ്

Posted on: November 9, 2016

dvpc-vfs-global-big

കൊച്ചി : യുഎയിലേക്ക് യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് യാത്രക്കാർക്ക് വിസ അപേക്ഷ നൽകാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ദുബായ് വിസ പ്രോസസിംഗ് സെന്റർ അവതരിപ്പിച്ചു. ആദ്യ തവണ അപേക്ഷ സമർപ്പിക്കുമ്പോൾ ആപ്പിൽ ഇടപാടുകാരന്റെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും ഒരു തവണ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. സ്മാർട്ട്‌ഫോൺ ഉടമകൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ ഡിവിപിസി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ ആപ്പ് വഴി യാത്രക്കാർക്ക് 96 മണിക്കൂർ, 30 ദിവസം, അല്ലെങ്കിൽ 90 ദിവസത്തെ സിംഗിൽ എൻട്രി വിസയ്ക്ക് അപേക്ഷ നൽകാം.

എമിറേറ്റ്‌സ് ഫ്‌ളൈറ്റ് പുറപ്പെടുന്നതിനു നാലു പ്രവർത്തി ദിവസങ്ങൾക്ക് മുമ്പ് ഉപഭോക്താക്കൾ അപേക്ഷ നൽകണം. എക്‌സ്പ്രസ് വിസ സർവീസ് ഉപയോഗിച്ച് രണ്ടു ദിവസം മുമ്പു വരെ അപേക്ഷിക്കാം. ഇന്ത്യയിലെ ഇടപാടൂകാർക്ക് വളരെ സൗകര്യപ്രദമായി വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പുതിയ മൊബൈൽ ആപ്പ് സഹായകമാകുമെന്ന് എമിറേറ്റ്‌സ് ഇന്ത്യ – നേപ്പാൾ വൈസ് പ്രസിഡന്റ് ഇസ സുലൈമാൻ അഹമ്മദ് പറഞ്ഞു.