കൊച്ചിയിൽ ബാർബിക്യു നേഷൻ ഔട്ട്‌ലെറ്റ്

Posted on: April 19, 2016
ബാർബിക്യു നേഷൻ  എറണാകുളം എം ജി റോഡിൽ ആരംഭിച്ച  ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നടൻ രാജീവ് പിള്ള നിർവഹിക്കുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഒ. ജോജോ, ദക്ഷിണമേഖലാ മാനേജർ റിഥം മുഖർജി തുടങ്ങിയവർ സമീപം.

ബാർബിക്യു നേഷൻ എറണാകുളം എം ജി റോഡിൽ ആരംഭിച്ച ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നടൻ രാജീവ് പിള്ള നിർവഹിക്കുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഒ. ജോജോ, ദക്ഷിണമേഖലാ മാനേജർ റിഥം മുഖർജി തുടങ്ങിയവർ സമീപം.

കൊച്ചി : പ്രമുഖ കാഷ്വൽ ഡൈനിംഗ് റെസ്‌റ്റോറന്റ് ശൃംഖലയായ ബാർബിക്യു നേഷന്റെ കേരളത്തിലെ ആദ്യ ഔട്ടലെറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ബാർബിക്യു നേഷൻറെ രാജ്യത്തെ 68 – ാമത് ഔട്ട്‌ലെറ്റാണ്
എറണാകുളം എംജി റോഡിലെ ഇമ്പീരിയൽ ബിൽഡിംഗ്‌സിൽ ആരംഭിച്ചത്. ചലച്ചിത്രതാരം രാജീവ് പിള്ള ഉദ്ഘാടനം നിർവഹിച്ചു. മനോഹരമായ ഇന്റീരിയറും കൊതിയൂറുന്ന വിഭവങ്ങളും ബാർബിക്യു നേഷനെ വ്യത്യസ്തമാക്കുന്നു. 125 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ലൈവ് ഓൺ ദി ടേബിൾ ഗ്രിൽ അവതരിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ കാഷ്വൽ ഡൈനിംഗ് ബ്രാൻഡ് ആയി ബാർബിക്യു നേഷൻ മാറി. ഫിക്‌സഡ് നിരക്കിൽ പ്രീ ഫിക്‌സഡ് മെനു ആണ് ഇവിടെ ലഭിക്കുക. മെഡിറ്ററെനിയൻ, അമേരിക്കൻ, ഒറിയന്റൽ, ഏഷ്യൻ, ഇന്ത്യൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ മേശയിലുള്ള ഗ്രില്ലിൽ സ്വന്തം ഇഷ്ടപ്രകാരമുള്ള വിഭവങ്ങൾ കഴിക്കാം. സൂപ്, സലാഡ്, മെയിൻ കോഴ്‌സ് വിഭവങ്ങൾ, ഡേസേർട്ട് തുടങ്ങിയവ ഉൾപ്പെടെ ഫുൾ കോഴ്‌സ് ബുഫെ മെനുവും നിശ്ചിത നിരക്കിൽ ഇവിടെ ലഭ്യമാണ്.

വെജ്, നോൺ വെജ് സ്റ്റാർട്ടേഴ്‌സായ പെരിപെരി ചിക്കൻ ടാങ്ങ്ടി, പനീർ സഫ്രാണി ടിക്ക, മട്ടൻ മഖാൻ സീക്ക്, ചർമൊള പ്രോൺസ് തുടങ്ങിയവ എടുത്ത് പറയേണ്ടതാണ്. മെയിൻ കോഴ്‌സിൽ വായിൽ വെള്ളമൂറുന്ന മൂർഷിദാബാദി ചിക്കൻ ബിരിയാണി, ദം കമുർഗ്‌തോ ബുരാഹ്നി ഗോസ്റ്റ് എന്നിവയാണ് ബാർബിക്യു നേഷൻ പ്രത്യേക വിഭവങ്ങൾ. സസ്യാഹാര പ്രിയർക്കായി ദാൽ പലക്, കോഫ്ത, കടയ് പനീർ എന്നിവയുണ്ടാകും. ഡെസേർട്ട് ഇഷ്ടപ്പെടുന്നവർക്കായി അങ്കൂരി ഗുലാബ് ജാമുൻ, ചോക്ലേറ്റ് വാൽനട്ട് ബ്രൌണി, കേസരി ഫിർനീ എന്നിവയുമുണ്ടാകും.

കൊച്ചിയിൽ രുചികരമായ ഭക്ഷണത്തിന് ആരാധകർ ഏറെയുണ്ടെന്ന് ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഒ. ജോജു പറഞ്ഞു. പരമ്പരാഗത മലയാളി ഭക്ഷണ പ്രിയർക്കും ഭക്ഷണത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന മെനുവാകും കൊച്ചി ഔട്ട്‌ലെറ്റിലേതെന്നും അദ്ദേഹം പറഞ്ഞു.

നല്ല ഭക്ഷണവും മികച്ച ഭക്ഷണസ്ഥലവും ഇഷ്ടപ്പെടുന്ന കൊച്ചിക്കാർക്കായി പുതിയ ഔട്ട്‌ലറ്റ് തുടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ബാർബിക്യു നേഷൻ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് സൗത്ത് ഓപ്പറേഷൻസ് റീജണൽ മാനേജർ റിഥം മുഖർജി പറഞ്ഞു.

TAGS: Barbeque Nation |