ഇന്ത്യയിൽ നിന്ന് 10 ലക്ഷം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മലേഷ്യ

Posted on: March 2, 2016
ടൂറിസം മലേഷ്യ അടുത്ത സീസണിലെ ബ്രോഷർ  മലേഷ്യൻ ടൂറിസം, സാംസ്‌കാരിക മന്ത്രിയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലേഷൻസ് ഉപദേശകനും ടൂറിസം മലേഷ്യ ബോർഡ് അംഗവുമായ ദൽജിത് സിംഗ് കൊച്ചിയിൽ പ്രകാശനം ചെയ്യുന്നു.  ജോഹർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം അസോജാൻ മുനിയാണ്ടി, ടൂറിസം മലേഷ്യ അസിസ്റ്റന്റ്  സീനിയർ ഡയറക്ടർ (ഇന്റർനാഷണൽ മാർക്കറ്റിംഗ് ഡിവിഷൻ സൗത്ത് ഏഷ്യ) സലാഹുദ്ദീൻ ബി. മുഹദ് അറിഫിൻ, ഇന്ത്യയിലെ മലേഷ്യൻ കോൺസൽ ജനറൽ അഹമ്മദ്, ഫജാറാസാം ബിൻ അബ്ദുൾ ജലിൽ, ടൂറിസം മലേഷ്യ ഡയറക്ടർ  അസ്മാൻ ബിൻ സംസുദ്ധീൻ (ചെന്നൈ) എന്നിവർ സമീപം.

കൊച്ചി : ഇന്ത്യയിൽ നിന്ന് നടപ്പ് വർഷം 10 ലക്ഷം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് മലേഷ്യ. ടൂറിസം മലേഷ്യ ഇന്ത്യൻ, ശ്രീലങ്കൻ സഞ്ചാരികളെ ലക്ഷ്യമിട്ട് 9 ദിവസത്തെ സെയിൽസ് മിഷൻ ആരംഭിച്ചു. മലേഷ്യയിലേക്കുള്ള ടൂറിസ്റ്റുകൾക്ക് ഇ-വിസ സൗകര്യം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മലേഷ്യൻ ടൂറിസം, സാംസ്‌കാരിക മന്ത്രിയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലേഷൻസ് ഉപദേശകനും ടൂറിസം മലേഷ്യ ബോർഡ് അംഗവുമായ ദൽജിത് സിംഗ് പറഞ്ഞു. ചണ്ഡിഗഡ്, ലക്‌നൗ, ബംഗലുരു, കൊച്ചി, കൊളംബോ എന്നിവിടങ്ങളിൽ സംഘം പര്യടനം നടത്തും.

ദൽജിത് സിംഗിന്റെ നേതൃത്വത്തിലുള്ള 57 അംഗ സംഘമാണ് സെയിൽസ് മിഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയത്. ടൂറിസം ബോർഡ് ഉന്നതോദ്യോഗസ്ഥർക്ക് പുറമേ പതിനാറോളം ട്രാവൽ, ടൂർ ഓപ്പറേറ്റർമാർ, പത്തോളം ഹോട്ടൽ, റിസോർട്ട്, 6 ടൂറിസം കേന്ദ്രങ്ങൾ, രണ്ട് സംസ്ഥാന ടൂറിസം അഥോറിട്ടികൾ, 4 വിമാനകമ്പനികൾ എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ട്. ഗെന്റിംഗ് മലേഷ്യാ, ലെഗോലാൻഡ് മലേഷ്യ റിസോർട്ട്, സൺവേ ലഗൂൺ, ടൂറിസം ജോഹർ, ടൂറിസം സെലങ്ങോർ, മലേഷ്യ എയർലൈൻസ്, മലിന്ദോ എയർ, എയർ ഏഷ്യ എന്നിവരുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.

മെയ് മുതൽ ജൂലൈ വരെയുള്ള ടൂറിസ്റ്റ് സീസണിൽ ദക്ഷിണേഷ്യയിൽ നിന്നുള്ള സഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധന ടൂറിസം മലേഷ്യ പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും പുത്തൻ വിനോദ സഞ്ചാര മേഖലകളും വിമാനകമ്പിനികളുടെ പുതിയ ഓഫറുകളും പ്രതിനിധി സംഘം പ്രാദേശിക ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തി. വിസിറ്റ് സെലങ്ങർ വർഷം 2015 ന് തുടർച്ചയായി ഡിസ്‌കവർ സെലങ്ങർ എന്ന പ്രചാരണ പരിപാടിയാണ് ഇത്തവണ ടൂറിസം സെലങ്ങർ ഇത്തവണ അവതരിപ്പിക്കുന്നത്.

ദക്ഷിണേഷ്യയിൽ നിന്ന് 2014 ൽ 1.3 മില്യൺ സഞ്ചാരികളാണ് മലേഷ്യയിൽ എത്തിയത്, ഇന്ത്യയിൽ നിന്ന് 770,108 സഞ്ചാരികളും 61,670 ശ്രീലങ്കൻ യാത്രികരും. 71.1180 ഇന്ത്യൻ സഞ്ചാരികളാണ് കഴിഞ്ഞ വർഷം മലേഷ്യയിൽ എത്തിയത്. 51,337 ശ്രീലങ്കൻ സഞ്ചാരികൾ ഇക്കാലയളവിൽ മലേഷ്യയിൽ എത്തി. മലേഷ്യയിലെയും ഇന്ത്യയിലെയും ട്രാവൽ ഓപ്പറേറ്റർമാർക്ക് ആശയവിനിമയത്തിന് അവസരമൊരുക്കി ടൂറിസം മലേഷ്യ ട്രാവൽ മാർട്ടും സംഘടിപ്പിക്കുന്നുണ്ട്.

ജോഹർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം അസോജാൻ മുനിയാണ്ടി, ടൂറിസം മലേഷ്യ അസിസ്റ്റന്റ് സീനിയർ ഡയറക്ടർ (ഇന്റർനാഷണൽ മാർക്കറ്റിംഗ് ഡിവിഷൻ സൗത്ത് ഏഷ്യ) സലാഹുദ്ദീൻ ബി. മുഹദ് അറിഫിൻ, ഇന്ത്യയിലെ മലേഷ്യൻ കോൺസൽ ജനറൽ അഹമ്മദ്, ഫജാറാസാം ബിൻ അബ്ദുൾ ജലിൽ, ടൂറിസം മലേഷ്യ ഡയറക്ടർ അസ്മാൻ ബിൻ സംസുദ്ധീൻ (ചെന്നൈ) എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.